ചരിത്രം കുറിച്ച് സ്റ്റോയിനിസ്, 13 വര്‍ഷം മുന്‍പത്തെ റെക്കോര്‍ഡ് പഴങ്കഥ; റണ്‍വേട്ടയിലെ ആദ്യ അഞ്ചുപേര്‍ ഇവര്‍

ഐപിഎല്ലില്‍ 211 എന്ന വലിയ ലക്ഷ്യം മുന്നില്‍ വച്ചിട്ടും ചെന്നൈയ്ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല
 മാര്‍ക്കസ് സ്റ്റോയിനിസ്
മാര്‍ക്കസ് സ്റ്റോയിനിസ് പിടിഐ

ചെന്നൈ: ഐപിഎല്ലില്‍ 211 എന്ന വലിയ ലക്ഷ്യം മുന്നില്‍ വച്ചിട്ടും ചെന്നൈയ്ക്ക് രക്ഷപ്പെടാന്‍ സാധിച്ചില്ല. ലഖ്‌നൗവിന് വേണ്ടി മാര്‍ക്കസ് സ്റ്റോയിനിസ് നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ ചെന്നൈ അടിപതറി വീഴുന്നതാണ് കണ്ടത്. 63 പന്തില്‍ ആറ് സിക്‌സും 13 ഫോറും ഉള്‍പ്പെടെ 124 റണ്‍സ് ആണ് സ്‌റ്റോയിനിസ് അടിച്ചുകൂട്ടിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തട്ടകത്തിലായിരുന്നു ലഖ്‌നൗവിന്റെ വിജയം എന്നത് കൊണ്ട് ജയത്തിന് മാറ്റുംകൂടും. ടീമിനെ ജയിപ്പിക്കാന്‍ ക്ഷമയോടെ ബാറ്റ് ചെയ്ത സ്‌റ്റോയിനിസ് ഒരിക്കലും കരുതി കാണില്ല താന്‍ റെക്കോര്‍ഡ് ഭേദിച്ചു എന്ന്. ഐപിഎല്ലില്‍ തന്റെ ആദ്യ സെഞ്ച്വറിയില്‍ തന്നെ ചരിത്രം കുറിച്ചിരിക്കുകയാണ് സ്റ്റോയിനിസ്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോറാണ് സ്‌റ്റോയിനിസ് തന്റെ പേരില്‍ കുറിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2011ല്‍ ബാറ്റിങ് വിസ്‌ഫോടനത്തിലൂടെ ആരാധകരെ സൃഷ്ടിച്ച പോള്‍ വാല്‍ത്താട്ടിയുടെ റെക്കോര്‍ഡാണ് 13 വര്‍ഷത്തിന് ശേഷം പഴങ്കഥയാക്കിയത്. കൊല്‍ക്കത്തയ്ക്ക് വേണ്ടി 120 റണ്‍സ് ആണ് പോള്‍ അടിച്ചുകൂട്ടിയത്. വീരേന്ദര്‍ സെവാഗ്, സഞ്ജു സാംസണ്‍, ഷെയ്ന്‍ വാട്ട്‌സണ്‍ എന്നിവരാണ് തൊട്ടുപിന്നില്‍. 2021ല്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ 119 റണ്‍സ് ആണ് സഞ്ജു അടിച്ചുകൂട്ടിയത്. വീരേന്ദര്‍ സെവാഗ് 119, ഷെയ്ന്‍ വാട്ട്‌സണ്‍ 117 എന്നിങ്ങനെയാണ് റണ്‍വേട്ടയിലെ ആദ്യ അഞ്ചുപേരില്‍ മറ്റുള്ളവരുടെ റണ്‍സ്.

2016ലാണ് പഞ്ചാബിന് വേണ്ടിയാണ് സ്റ്റോയിനിസ് ആദ്യമായി പാഡ് കെട്ടിയത്. എട്ടുവര്‍ഷം വേണ്ടി വന്നു സ്റ്റോയിനിസിന് ഒരു സെഞ്ച്വറി നേടാന്‍. ഡല്‍ഹി ഡെയര്‍ ഡെവിള്‍സിളിനും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനും വേണ്ടി കളിച്ച ശേഷമാണ് സ്‌റ്റോയിനിസ് ലഖ്‌നൗവില്‍ എത്തിയത്.

 മാര്‍ക്കസ് സ്റ്റോയിനിസ്
ലിറ്റില്‍ മാസ്റ്റര്‍ക്ക് ഇന്ന് 51-ാം പിറന്നാള്‍; ഇതാ 24 വര്‍ഷം നീണ്ട കരിയറിലെ 15 റെക്കോര്‍ഡുകള്‍-ചിത്രങ്ങൾ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com