പടിദാര്‍ കത്തിക്കയറി, 20 പന്തില്‍ ഫിഫ്റ്റി, അടി വാങ്ങിക്കൂട്ടി കമ്മിന്‍സ്; ആര്‍സിബിക്കെതിരെ ഹൈദരാബാദിന് 207റണ്‍സ് വിജയലക്ഷ്യം

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 207 റണ്‍സ് വിജയലക്ഷ്യം
കോഹ് ലിയുടെ ബാറ്റിങ്
കോഹ് ലിയുടെ ബാറ്റിങ്പിടിഐ

ഹൈദരാബാദ്: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 207 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് നേടി. ഓപ്പണര്‍ വിരാട് കോഹ് ലി, രജത് പടിദാര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ബംഗളൂരുവിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.

43 പന്തില്‍ 51 റണ്‍സ് ആണ് കോഹ് ലിയുടെ സംഭാവന. ഇതില്‍ നാലു ഫോറുകളും ഒരു സിക്‌സും ഉള്‍പ്പെടുന്നു. 20 പന്തിലാണ് പടിദാറിന്റെ ഫിഫ്റ്റി. കത്തിക്കയറി പടിദാര്‍ അഞ്ചുസിക്‌സുകളാണ് പായിച്ചത്. 20 പന്തില്‍ 37 റണ്‍സുമായി കാമറൂണ്‍ ഗ്രീന്‍ പുറത്താകാതെ നിന്നു. അവസാന അഞ്ച് ഓവറില്‍ 60ല്‍പ്പരം റണ്‍സാണ് ആര്‍സിബി അടിച്ചുകൂട്ടിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹൈദരാബാദിന് വേണ്ടി ജയദേവ് ഉനദ്കട്ട് മൂന്ന് വിക്കറ്റ് നേടി. ഏറ്റവുമധികം അടി വാങ്ങിക്കൂട്ടിയത് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആണ്. നാലു ഓവറില്‍ 55 റണ്‍സ് ആണ് വിട്ടുകൊടുത്തത്.

കോഹ് ലിയുടെ ബാറ്റിങ്
ട്രക്കിങ്ങിനിടെ സിംബാവെ മുൻ ക്രിക്കറ്റ് താരത്തെ പുലി ആക്രമിച്ചു; രക്ഷകനായി വളർത്തുനായ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com