ഇത് ബം​ഗളൂരുവിന്റെ മധുര പ്രതികാരം; ഹൈദരാബാദിനെ 35 റൺസിന് തകർത്തു; പ്ലേ ഓഫ് സാധ്യത നിലനിർത്തി

ജയത്തോടെ 9 കളികളില്‍ നാലു പോയന്‍റുള്ള ആര്‍സിബി പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തി
വിക്കറ്റ് ആഘോഷിക്കുന്ന കാൺ ശർമ
വിക്കറ്റ് ആഘോഷിക്കുന്ന കാൺ ശർമ പിടിഐ

ഹൈദരാബാദ്: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരുവിന് മിന്നും വിജയം. 35 റൺസിനായിരുന്നു വിജയം. ബെം​ഗളൂരു ഉയർത്തിയ 207 റൺസിനെ പിന്തുടർന്ന ഹൈദരാബാദിന് 171 റൺസ് നേടാനായുള്ളൂ. ഹൈദരാബാദ് ബാറ്റ്സ്മാൻമാർക്ക് അവരുടെ മികവ് പുറത്തെടുക്കാനാകാതിരുന്നതാണ് തിരിച്ചടിയായത്.

വിക്കറ്റ് ആഘോഷിക്കുന്ന കാൺ ശർമ
ട്രക്കിങ്ങിനിടെ സിംബാവെ മുൻ ക്രിക്കറ്റ് താരത്തെ പുലി ആക്രമിച്ചു; രക്ഷകനായി വളർത്തുനായ

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗളൂരു നിശ്ചിത 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് നേടിയത്. സൺറൈസേഴ്സിന്റെ മറുപടി ബാറ്റിങ് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 171 റൺസിൽ അവസാനിച്ചു. ജയത്തോട 9 കളികളില്‍ നാലു പോയന്‍റുള്ള ആര്‍സിബി പ്ലേ ഓഫിലെത്താനുള്ള നേരിയ സാധ്യത നിലനിര്‍ത്തി. തോറ്റ സൺറൈസേഴ്സ് എട്ടു കളികളിൽനിന്ന് അഞ്ച് വിജയങ്ങൾ സഹിതം 10 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.

207 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഹൈദരാബാദിന്റെ തുടക്കം തന്നെ പാളി. ആദ്യ ഓവറിൽത്തന്നെ ട്രാവിസ് ഹെഡ് പുറത്തായി. തകര്‍ത്തടിച്ചു തുടങ്ങിയ അഭിഷേക് ശര്‍മയെ (13 പന്തില്‍ 31) യാഷ് ദയാലിന്റെ ബോളിൽ ദിനേശ് കാര്‍ത്തിക് കൈകളിലാക്കി. പിന്നാലെ ഏയ്ഡന്‍ മാര്‍ക്രവും (7) ഹെന്‍റിച്ച് ക്ലാസന്റേയും(7) വിക്കറ്റുകൾ തെറിച്ചതോടെ ഹൈദരാബാദ് സമ്മർദത്തിലായി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

15 പന്തിൽ 31 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് പ്രതീക്ഷ നൽകിയെങ്കിലും അധികം ആയുസില്ലായിരുന്നു. തോൽവി ഉറപ്പായ ഘട്ടത്തിലും ഒരു വശത്ത് നിലയുറപ്പിച്ച ഷഹബാസ് അഹമ്മദാണ് സൺറൈസേഴ്സിനെ മെച്ചപ്പെട്ട സ്കോറിലേക്ക് എത്തിച്ചത്. 37 പന്തുകൾ നേരിട്ട ഷഹബാസ് ഓരോ സിക്സും ഫോറും സഹിതം 40 റൺസുമായി പുറത്താകാതെ നിന്നു. ആർസിബിക്കായി കാമറോൺ ഗ്രീൻ, കാൺ ശർമ, സ്വപ്നിൽ സിങ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.

വിരാട് കോലിയുടെയും രജത് പാടിദാറുടെയും അര്‍ധസെഞ്ച്വറി കരുത്തില്‍ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തു. 43 പന്തില്‍ 51 റണ്‍സെടുത്ത വിരാട് കോലിയാണ് ആര്‍സിബിയുടെ ടോപ് സ്കോറ‍ർ. രജത് പാടിദാര്‍ 20 പന്തില്‍ 50 റണ്‍സെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com