'ഐപിഎല്‍ അല്ല, ടി20 ലോകകപ്പില്‍ രോഹിതും കോഹ്‌ലിയും ഓപ്പണ്‍ ചെയ്യും'

'യശസ്വി ജയ്‌സ്വാള്‍ ഞാന്‍ മനസില്‍ കാണുന്ന ഇന്ത്യന്‍ ടീമിലെ ശക്തമായ മത്സരാര്‍ഥി തന്നെയാണ്'
രോഹിതും കോഹ്ലിയും
രോഹിതും കോഹ്ലിയുംട്വിറ്റര്‍

മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയും ചേര്‍ന്നു ഓപ്പണ്‍ ചെയ്യുമെന്നു ഇതിഹാസ താരം കൃഷ്മാചാരി ശ്രീകാന്ത്. ലോക പോരിനുള്ള താന്‍ കരുതുന്ന ടീമിനെ കുറിച്ചുള്ള കാഴ്ചപ്പാടാണ് അദ്ദേഹം പങ്കിട്ടത്.

'യശസ്വി ജയ്‌സ്വാള്‍ ഞാന്‍ മനസില്‍ കാണുന്ന ഇന്ത്യന്‍ ടീമിലെ ശക്തമായ മത്സരാര്‍ഥി തന്നെയാണ്. എന്നാല്‍ ടീമിന്റെ സന്തുലിതാവസ്ഥയാണ് എന്റെ മുന്നിലെ പ്രധാന കാര്യം. എന്റെ ടീമിലെ ഓപ്പണിങ് സഖ്യം രോഹിത് ശര്‍മയും വിരാട് കോഹ്‌ലിയുമാണ്. മൂന്ന്, നാല് സ്ഥാനങ്ങളിലെ താരമാര്. ആര്‍ക്കാണ് ടീമില്‍ ഇംപാക്ടുണ്ടാക്കാന്‍ സാധിക്കുക തുടങ്ങിയവയെല്ലാം പ്രധാനമാണ്.'

'സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനു ചില കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. യശസ്വി ജയ്‌സ്വാള്‍ വളരെ മികച്ച താരമാണ്. അതാണ് ചെയര്‍മാനെ ബുദ്ധിമുട്ടിക്കുക. മികച്ച ട്രാക്ക് റെക്കോര്‍ഡാണ് യശസ്വിക്കുള്ളത്. എന്നെ സംബന്ധിച്ച് പക്ഷേ ഈ ഘട്ടത്തില്‍ രോഹിതും കോഹ്‌ലിയും തന്നെയാണ്.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ലോകകപ്പ് മെഗാ പോരാട്ടമാണ്. ടീമുകള്‍ക്ക് മത്സരം നേരിടാനും വിജയിക്കാനും കഴിയുമോ, അന്താരാഷ്ട്ര ടി20യിലെ ട്രാക്ക് റെക്കോര്‍ഡ്, താരങ്ങളുടെ പ്രകടനങ്ങള്‍, നിലവിലെ ഫോം, ഫിറ്റ്‌നസ് എന്നിവയെല്ലാം ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുമ്പോള്‍ കണക്കിലെടുക്കേണ്ടതുണ്ട്. ഐപിഎല്‍ കണക്കിലെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അതുമാത്രം മാനദണ്ഡമാക്കരുത്'- ശ്രീകാന്ത് വ്യക്തമാക്കി.

ജൂണ്‍ 1 മുതല്‍ 29 വരെയാണ് ടി20 ലോകകപ്പ്. ഇത്തവണ അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായാണ് ടൂര്‍ണമെന്റ്.

രോഹിതും കോഹ്ലിയും
മിച്ചല്‍ മാര്‍ഷിനു പകരം ഗുല്‍ബദിന്‍ നയിബ് ‍ഡ‍ല്‍ഹിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com