'ഇന്ത്യൻ താരങ്ങൾ പണക്കാർ, പാവപ്പെട്ട രാജ്യങ്ങളിൽ കളിക്കില്ല!'

ആദം ​ഗിൽക്രിസ്റ്റിന്റെ ചോദ്യത്തിന് വീരേന്ദർ സെവാ​ഗിന്‍റെ മറുപടി
സെവാഗും ഗില്‍ക്രിസ്റ്റും
സെവാഗും ഗില്‍ക്രിസ്റ്റുംട്വിറ്റര്‍

മുംബൈ: ഇന്ത്യൻ താരങ്ങൾ എന്തുകൊണ്ടാണ് വിദേശ ക്രിക്കറ്റ് ലീ​ഗുകളിൽ കളിക്കാത്തതെന്ന ഓസ്ട്രേലിയൻ ഇതിഹാസം ആദം ​ഗിൽക്രിസ്റ്റിന്റെ ചോദ്യത്തിന് രസകരമായ മറുപടിയുമായി ഇന്ത്യൻ ഇതിഹാസം വീരേന്ദർ സെവാ​ഗ്. ഇരുവരും ഒരു യുട്യൂബ് വീഡിയോയിൽ സംസാരിക്കവെ രസകരമായ മറുപടികളാണ് സെവാ​ഗ് നൽകുന്നത്.

ഇന്ത്യൻ താരങ്ങൾ പണക്കാരാണ്. അതുകൊണ്ടു തന്നെ അവർക്ക് വിദേശ ലീ​ഗുകളിൽ കളിക്കാൻ പോകേണ്ട കാര്യമില്ല എന്നായിരുന്നു സെവാ​ഗിന്റെ മറുപടി.

'ഇന്ത്യൻ താരങ്ങൾ ഭാവിയിൽ വിദേശ ലീ​ഗുകളുടെ ഭാ​ഗമാകുമോ എന്നായിരുന്നു ​ഗിൽക്രിസ്റ്റിന്റെ ചോദ്യം. ഞങ്ങൾ ഇന്ത്യക്കാർ പണക്കാരാണ്. അതുകൊണ്ടു വിദേശ ലീ​ഗുകൾ ആവശ്യമില്ല. പാവപ്പെട്ട രാജ്യങ്ങളിലേക്ക് ഞങ്ങൾ പോകില്ല- സെവാ​ഗ് വ്യക്തമാക്കി.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തനിക്ക് ബി​ഗ് ബാഷ് ലീ​ഗിൽ നിന്നു ഓഫർ വന്നതായും സെവാ​ഗ് പറഞ്ഞു.

'ഇന്ത്യൻ ടീമിൽ നിന്നു പുറത്തായപ്പോൾ ഞാൻ ഐപിഎല്ലിൽ കളിക്കുന്നുണ്ടായിരുന്നു. ആ സമയത്ത് എനിക്കു ബി​ഗ് ബാഷ് ലീ​ഗിൽ നിന്നു ഓഫറും ലഭിച്ചു. ഒരു ലക്ഷം ഡോളർ വരെ പ്രതിഫലമായി തരാമെന്നായിരുന്നു ഓഫർ. അവധിക്കാലത്തെ ചെലവിനു മാത്രമേ ആ പണം തികയു എന്നായിരുന്നു ഞാൻ മറുപടി പറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രിയിലെ ബിൽ മാത്രം ഒരു ലക്ഷം ഡോളറിൽ കൂടുതൽ ഉണ്ടെന്നു അവരോടു പറഞ്ഞു'- സെവാ​ഗ് വെളിപ്പെടുത്തി.

നിലവിൽ ഇന്ത്യൻ താരങ്ങൾക്ക് വിദേശ ലീ​ഗുകളിൽ കളിക്കാൻ ബിസിസിഐ അനുമതിയില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നു വിരമിച്ചാൽ താരങ്ങൾക്ക് വിദേശ ലീ​ഗിൽ കളിക്കുന്നതിനു തടസമില്ല.

സെവാഗും ഗില്‍ക്രിസ്റ്റും
'ഐപിഎല്‍ അല്ല, ടി20 ലോകകപ്പില്‍ രോഹിതും കോഹ്‌ലിയും ഓപ്പണ്‍ ചെയ്യും'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com