യുവരാജ് സിങ് ടി20 ലോകകപ്പ് അംബാസഡര്‍; പ്രഖ്യാപിച്ച് ഐസിസി

പ്രഥമ ടി20 ലോകകപ്പില്‍ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ തൂക്കി 36 റണ്‍സ് അടിച്ച ശ്രദ്ധേയ പ്രകടനം
2007ലെ ലോകകപ്പില്‍ യുവരാജ് സിങ്
2007ലെ ലോകകപ്പില്‍ യുവരാജ് സിങ്ട്വിറ്റര്‍

ദുബായ്: ഈ വര്‍ഷം ജൂണില്‍ അരങ്ങേറുന്ന ടി20 ലോകകപ്പിന്റെ അംബാസഡറായി ഇതിഹാസ ഓള്‍ റൗണ്ടറും മുന്‍ ഇന്ത്യന്‍ താരവുമായ യുവരാജ് സിങിനെ ഐസിസി പ്രഖ്യാപിച്ചു. അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി ജൂണ്‍ ഒന്ന് മുതല്‍ 29 വരെയാണ് ലോക മാമാങ്കം.

പ്രഥമ ടി20 ലോകകപ്പ് അരങ്ങേറിയ 2007ല്‍ ഇന്ത്യയാണ് ആദ്യത്തെ ചാമ്പ്യന്‍മാര്‍. അന്ന് ടീമിന്റെ കിരീട വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച താരമാണ് യുവി. മാത്രമല്ല ഇംഗ്ലണ്ടിന്റെ സ്റ്റുവര്‍ട്ട് ബ്രോഡിന്റെ ഒരോവറിലെ ആറ് പന്തും സിക്‌സര്‍ തൂക്കി 36 റണ്‍സ് അടിച്ച ശ്രദ്ധേയ പ്രകടനം വന്നതും അതേ അധ്യായത്തില്‍ തന്നെ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിലെ ശ്രദ്ധേയമായ പല പ്രകടനങ്ങളും ടി20 ലോകകപ്പിലാണ് അരങ്ങേറിയതെന്നു യുവി വ്യക്തമാക്കി. വിന്‍ഡീസ് ക്രിക്കറ്റിന്റെ മഹത്തായ പരമ്പര്യത്തിന്റെ പേരാണ്. അമേരിക്കയില്‍ ക്രിക്കറ്റ് വളരുന്ന ഘട്ടമാണ്. വിന്‍ഡീസിലെ ആ പ്രകമ്പനത്തിനും അമേരിക്കയിലെ ക്രിക്കറ്റിന്റെ വളര്‍ച്ചയുടെ ഭാഗമാകുന്നതിലും അവേശമുണ്ട്.

ന്യൂയോര്‍ക്കിലെ ഇന്ത്യ- പാകിസ്ഥാന്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വരുന്നത് കായിക ലോകത്തെ ഈ വര്‍ഷത്തെ ഏറ്റവും വലിയ ആവേശപ്പോരുകളില്‍ ഒന്നായിരിക്കും. ലോകത്തെ ശക്തരായ താരങ്ങള്‍ ന്യൂയോര്‍ക്കിലെ പുതിയ സ്റ്റേഡിയത്തില്‍ നേര്‍ക്കുനേര്‍ വരുന്നതിനു സാക്ഷിയാകുന്നതും ഒരു പദവിയാണ് യുവരാജ് വ്യക്തമാക്കി.

2007ലെ ലോകകപ്പില്‍ യുവരാജ് സിങ്
പവര്‍ പ്ലേയ്ക്ക് ശേഷം 25 പന്തില്‍ വെറും 19 റണ്‍സ്, ഒറ്റ പന്ത് പോലും അതിര്‍ത്തി കടന്നില്ല; കോഹ് ലിയുടെ സ്ട്രൈക്ക് റേറ്റില്‍ വിമര്‍ശനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com