പവര്‍ പ്ലേയ്ക്ക് ശേഷം 25 പന്തില്‍ വെറും 19 റണ്‍സ്, ഒറ്റ പന്ത് പോലും അതിര്‍ത്തി കടന്നില്ല; കോഹ് ലിയുടെ സ്ട്രൈക്ക് റേറ്റില്‍ വിമര്‍ശനം

ഐപിഎല്ലില്‍ ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു വിജയവഴിയിലേക്ക് മടങ്ങിയെത്തിയത് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്
കോഹ് ലിയുടെ ബാറ്റിങ്
കോഹ് ലിയുടെ ബാറ്റിങ്പിടിഐ

ബംഗളൂരു: ഐപിഎല്ലില്‍ ഇന്നലെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു വിജയവഴിയിലേക്ക് മടങ്ങിയെത്തിയത് ആരാധകര്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ്. ഹൈദരാബാദിനെതിരെ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സ് ആണ് ബംഗളൂരു അടിച്ചുകൂട്ടിയത്. കോഹ് ലിയുടെയും രജത് പടിദാറിന്റെയും അര്‍ധ സെഞ്ച്വറികളാണ് ടീമിന് കരുത്തുപകര്‍ന്നത്.

പടിദാര്‍ കത്തിക്കയറിയതാണ് മെച്ചപ്പെട്ട സ്‌കോറിലേക്ക് ബംഗളൂരുവിനെ നയിച്ചത്. 20 പന്തില്‍ നിന്നാണ് പടിദാര്‍ 50 റണ്‍സ് അടിച്ചുകൂട്ടിയത്. അവസാന ഓവറുകളില്‍ 20 പന്തില്‍ 37 റണ്‍സ് നേടിയ കാമറൂണ്‍ ഗ്രീന്‍ സ്‌കോര്‍ 200 കടക്കാനും സഹായിച്ചു. അവസാന ആറു ഓവറുകളില്‍ 60ല്‍പ്പരം റണ്‍സാണ് ബംഗളൂരു സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതിനിടെ അര്‍ധ സെഞ്ച്വറി നേടിയെങ്കിലും കോഹ് ലിയുടെ സ്‌ട്രൈക്ക് റേറ്റ് വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഓപ്പണര്‍ ആയി ഇറങ്ങിയ കോഹ് ലി തുടക്കത്തില്‍ റണ്‍സ് കണ്ടെത്തിയെങ്കിലും പവര്‍ പ്ലേക്ക് ശേഷം ടി ട്വന്റിയില്‍ കളിക്കേണ്ട രീതിയില്‍ അല്ല കളിച്ചതെന്നാണ് പ്രധാനമായ വിമര്‍ശനം. പവര്‍ പ്ലേ സമയത്ത് 18 പന്തില്‍ 32 റണ്‍സ് ആയിരുന്നു കോഹ് ലിയുടെ സംഭാവന.

എന്നാല്‍ പവര്‍ പ്ലേയ്ക്ക് ശേഷം 25 പന്തില്‍ 19 റണ്‍സ് മാത്രമാണ് കോഹ് ലിക്ക് വ്യക്തിഗത സ്‌കോറിലേക്ക് ചേര്‍ക്കാന്‍ സാധിച്ചത്. പവര്‍ പ്ലേയ്ക്ക് ശേഷം ഒരു ബൗണ്ടറി പോലും കോ ഹ്ലിക്ക് കണ്ടെത്താന്‍ കഴിയായിരുന്നതും ആരാധകരെ അത്ഭുതപ്പെടുത്തി. ജയ്‌ദേവ് ഉനദ്കട്ടിന്റെ പന്തുകള്‍ക്ക് മുന്നില്‍ കോഹ് ലി പതറുന്ന കാഴ്ച ആരാധകരെ നിരാശപ്പെടുത്തി. കൃത്യമായി മിഡില്‍ ചെയ്ത് റണ്‍സ് കണ്ടെത്താന്‍ വിഷമിച്ച കോഹ് ലി 43 പന്തിലാണ് 51 റണ്‍സ് നേടിയത്. നാലു ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെയായിരുന്നു ഇന്നിംഗ്‌സ്. അതേസമയം പടിദാര്‍ അഞ്ചു സിക്‌സുകളാണ് അടിച്ചുകൂട്ടിയത്. 14.5 ഓവറില്‍ കോഹ് ലി പോയ ശേഷമുള്ള അവസാന അഞ്ചു ഓവറില്‍ ടീം 60 റണ്‍സാണ് അടിച്ചുകൂട്ടിയത്.

കോഹ് ലിയുടെ ബാറ്റിങ്
ഇത് ബം​ഗളൂരുവിന്റെ മധുര പ്രതികാരം; ഹൈദരാബാദിനെ 35 റൺസിന് തകർത്തു; പ്ലേ ഓഫ് സാധ്യത നിലനിർത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com