'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

തുറന്നു പറഞ്ഞ് ഇര്‍ഫാന്‍ പഠാന്‍
ഹര്‍ദിക് പാണ്ഡ്യ
ഹര്‍ദിക് പാണ്ഡ്യട്വിറ്റര്‍

മുംബൈ: ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് ഇന്ത്യന്‍ ടീം ഇത്രയധികം പ്രാധാന്യം നല്‍കുന്നത് എന്തിനാണെന്ന ചോദ്യവുമായി മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍. വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം തിരഞ്ഞെടുപ്പ് സംബന്ധിച്ചാണ് ഇര്‍ഫാന്റെ ശ്രദ്ധേയ നിരീക്ഷണം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചര്‍ച്ചയിലാണ് മുന്‍ ഓള്‍റൗണ്ടര്‍ തന്റെ അഭിപ്രായം തുറന്നു പ്രകടിപ്പിച്ചത്.

ഹര്‍ദികിന്റെ ഐപിഎല്‍ ഫോം സംബന്ധിച്ചാണ് ഇര്‍ഫാന്‍ നിലപാട് വ്യക്തമാക്കിയത്. ഹര്‍ദികിനെ ലോകകപ്പില്‍ ഇന്ത്യന്‍ ടീം ഫിനിഷര്‍ റോളിലേക്കാണ് പരിഗണിക്കുന്നത്. ഹര്‍ദികിന്റെ നിലവിലെ ഫോമും ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്കുള്ള കടന്നു വരുമായിരുന്നു സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചര്‍ച്ചയുടെ വിഷയം. ഇന്ത്യന്‍ ഇതിഹാസം ശ്രീകാന്ത്, ഓസ്‌ട്രേലിയന്‍ ഇതിഹാസങ്ങളായ ടോം മൂഡി, മാത്യു ഹെയ്ഡന്‍ എന്നിവരും ഇര്‍ഫാനൊപ്പം ചര്‍ച്ചയ്ക്കുണ്ടായിരുന്നു.

'ഇന്ത്യന്‍ ടീം നേരത്തെ നല്‍കിയിരുന്ന മുന്‍ഗണന ഇനി ഹര്‍ദികിനു നല്‍കരുത്. ഹര്‍ദിക് പുതിയ താരമല്ല. നിരവധി വര്‍ഷമായി ടീമില്‍ കളിക്കുന്ന താരമാണ്. ഇത്ര കാലത്തെ പരിചയവും അനുഭവങ്ങളും സ്വന്തം കളി മെച്ചപ്പെടുത്താന്‍ ഉപയോഗിക്കുന്നില്ല. അതാണ് നിലവില്‍ കണ്ടുകൊണ്ടിരിക്കുന്നത്.'

'ഐപിഎല്ലും അന്താരാഷ്ട്ര ക്രിക്കറ്റും തമ്മില്‍ വലിയ അന്തരമുണ്ട്. ഓള്‍ റൗണ്ടറെന്ന നിലയില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സ്വാധീനം ചെലുത്തേണ്ടതുണ്ട്. ഹര്‍ദിക് അത്തരമൊരു ഇംപാക്ട് ഉണ്ടാക്കിയിട്ടുള്ള താരമല്ല. അന്താരാഷ്ട്ര പോരാട്ടത്തില്‍ ഒരു സീസണ്‍ തികച്ചു കളിക്കാന്‍ ഹര്‍ദികിനു സാധിച്ചിട്ടില്ല.'

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'അതിനാല്‍ ഹര്‍ദികിനു ഇത്ര പ്രാധാന്യം കല്‍പ്പിക്കേണ്ടതില്ല. വ്യക്തികള്‍ക്ക് അമിത പ്രാധാന്യം കല്‍പ്പിക്കുന്ന ഏര്‍പ്പാട് ഇന്ത്യന്‍ ക്രിക്കറ്റ് അവസാനിപ്പിക്കണം. ഈ സമീപനം മാറ്റാന്‍ ഉദ്ദേശമില്ലെങ്കില്‍ ലോകകപ്പ് പോലെയുള്ള വലിയ ടൂര്‍ണമെന്റുകള്‍ ജയിക്കാനും സാധിക്കില്ല.'

'ഓസ്‌ട്രേലിയയെ നോക്കു. അവര്‍ ടീം ഗെയിമാണ് ഇഷ്ടപ്പെടുന്നത്. ടീമിലെ എല്ലാവരും അവരെ സംബന്ധിച്ചു സൂപ്പര്‍ സ്റ്റാറുകളാണ്. അവിടെ ഒരാള്‍ക്ക് മാത്രമല്ല പ്രധാന്യം'- ഇര്‍ഫാന്‍ തുറന്നടിച്ചു.

ഏകദിന ലോകകപ്പിനിടെ പരിക്കേറ്റ് മാസങ്ങളോളം പുറത്തിരുന്ന ശേഷമാണ് ഹര്‍ദിക് ഐപിഎല്ലിലൂടെ മത്സര രംഗത്ത് തിരിച്ചെത്തിയത്. എന്നാല്‍ നടപ്പ് സീസണില്‍ വലിയ മുന്നേറ്റം നടത്താന്‍ താരത്തിനു സാധിച്ചിട്ടില്ല. പ്രത്യേകിച്ച് ബാറ്റിങില്‍. എട്ട് കളിയില്‍ 151 റണ്‍സാണ് താരം ഇതുവരെ നേടിയത്. ആവറേജ് 21.57, സ്‌ട്രൈക്ക് റേറ്റ് 142.45.

ഹര്‍ദിക് പാണ്ഡ്യ
ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com