ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

മുംബൈ ഇന്ത്യന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിനു 10 റണ്‍സ് ജയം
ഇഷാന്‍ കിഷന്‍റെ ഔട്ട് ആഘോഷിക്കുന്ന ഡല്‍ഹി ടീം
ഇഷാന്‍ കിഷന്‍റെ ഔട്ട് ആഘോഷിക്കുന്ന ഡല്‍ഹി ടീംപിടിഐ

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ ഇന്നത്തെ ആദ്യ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ കൂറ്റന്‍ സ്‌കോറിനു അതേ നാണയത്തില്‍ മറുപടി പറഞ്ഞെങ്കിലും മുംബൈ ഇന്ത്യന്‍സ് വീണു. പത്ത് റണ്‍സ് വിജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നാല് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്തു. മുംബൈയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സില്‍ അവസാനിച്ചു. ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

258 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മുംബൈക്ക് തുടക്കത്തില്‍ ഇഷാന്‍ കിഷന്‍ ഗംഭീരമായി തുടങ്ങിയെങ്കിലും മറുഭാഗത്ത് രോഹിത് മെല്ലെപ്പോക്കായിരുന്നു. മുന്‍ ക്യാപ്റ്റന്‍ 8 പന്തില്‍ 8 റണ്‍സുമായി മടങ്ങി. പിന്നാലെ ഇഷാനും മടങ്ങി. താരം 14 പന്തില്‍ 20 റണ്‍സാണ് എടുത്തത്.

പിന്നീട് സൂര്യകുമാര്‍ യാദവ് മികവോടെ തുടങ്ങി. രണ്ട് സിക്‌സും മൂന്ന് ഫോറും സഹിതം താരം 26 റണ്‍സെടുത്തു. എന്നാല്‍ അധികം നീണ്ടില്ല.

പിന്നീട് തിലക് വര്‍മ- ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ചേര്‍ന്ന് ടീമിനെ മുന്നോട്ടു നയിച്ചു. തിലക് അര്‍ധ സെഞ്ച്വറി നേടി. താരം 32 പന്തില്‍ 63 റണ്‍സെടുത്തു. ഹര്‍ദിക് 24 പന്തില്‍ 46 റണ്‍സും കണ്ടെത്തി. തിലക് നാല് സിക്‌സും ഹര്‍ദിക് മൂന്ന് സിക്‌സും പറത്തി. ഇരുവരും നാല് വീതം ഫോറുകളും അടിച്ചു.

പിന്നീട് ടിം ഡേവിഡും ഒരു ശ്രമം നടത്തി. താരം 17 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 37 റണ്‍സ് അടിച്ചു. പിയൂഷ് ചൗള നാല് പന്തില്‍ ഓരോ സിക്‌സും ഫോറും സഹിതം 10 റണ്‍സെടുത്തെങ്കിലും അതും തികഞ്ഞില്ല. ലുക് വുഡും ഒരു സിക്‌സ് പറത്തി.

ഡല്‍ഹിക്കായി മുകേഷ് കുമാര്‍, റാസിഖ് സലാം എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഖലീല്‍ അഹമദ് രണ്ട് വിക്കറ്റുകള്‍ നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ ജാക്ക് ഫ്രേസര്‍ മക്ക്ഗുര്‍ഗ്- അഭിഷേക് പൊരേല്‍ എന്നിവര്‍ ചേര്‍ന്നു അതിവേഗ തുടക്കമാണ് ഡല്‍ഹിക്ക് നല്‍കിയത്. തങ്ങളുടെ ഏറ്റവും മികച്ച പവര്‍ പ്ലേ സ്‌കോറും ഡല്‍ഹി ഇന്ന് സ്വന്തമാക്കി. ആറോവറില്‍ ടീം 92ല്‍ എത്തി. 7.3 ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഡല്‍ഹി സ്‌കോര്‍ 114 റണ്‍സില്‍ എത്തിയിരുന്നു.

27 പന്തില്‍ ആറ് സിക്സും 11 ഫോറും സഹിതം മക്ക്ഗുര്‍ഗ് 84 റണ്‍സ് എടുത്തു. അഭിഷേക് 27 പന്തില്‍ മൂന്ന് ഫോറും ഒരു സിക്സും സഹിതം 36 റണ്‍സെടുത്തു.

പിന്നീടെത്തിയ ഷായ് ഹോപും തിളങ്ങി. താരം 17 പന്തില്‍ അഞ്ച് സിക്സുകള്‍ തൂക്കി 41 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ഋഷഭ് പന്ത് രണ്ട് വീതം സിക്സും ഫോറും സഹിതം 19 പന്തില്‍ 29 റണ്‍സും അടിച്ചെടുത്തു.

ട്രിസ്റ്റന്‍ സ്റ്റബ്സാണ് കൂറ്റനടികളുമായി കളം നിറഞ്ഞ് ഡല്‍ഹി സ്‌കോര്‍ 250 കടത്തിയത്. താരം ലുക് വുഡ് എറിഞ്ഞ ഓവറില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം ആറ് പന്തില്‍ 26 റണ്‍സ് വാരി. താരത്തിനു പക്ഷേ അര്‍ധ സെഞ്ച്വറി തികയ്ക്കാന്‍ ആയില്ല.

25 പന്തില്‍ രണ്ട് സിക്സും ആറ് ഫോറും സഹിതം സ്റ്റബ്സ് 48 റണ്‍സെടുത്തു പുറത്താകാതെ നിന്നു. അക്ഷര്‍ പട്ടേല്‍ 11 റണ്‍സുമായും ക്രീസില്‍ നിന്നു.

ഡല്‍ഹിക്ക് നഷ്ടമായ നാല് വിക്കറ്റുകള്‍ ലുക് വുഡ്, ജസ്പ്രിത് ബുംറ, പിയൂഷ് ചൗള, മുഹമ്മദ് നബി എന്നിവര്‍ ഓരോ വിക്കറ്റെടുത്തു. ഹര്‍ദിക് പാണ്ഡ്യ വെറും രണ്ടോവറില്‍ 41 റണ്‍സ് വഴങ്ങി. ലുക് വുഡ് നാലോവറില്‍ 68 റണ്‍സും വഴങ്ങി.

ഇഷാന്‍ കിഷന്‍റെ ഔട്ട് ആഘോഷിക്കുന്ന ഡല്‍ഹി ടീം
'ഹര്‍ദിക് പാണ്ഡ്യക്ക് എന്താണ് ഇത്ര പ്രാധാന്യം? ഒരു മുന്‍ഗണനയും നല്‍കരുത്'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com