കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

കെഎല്‍ രാഹുലിനും ദീപക് ഹൂഡയ്ക്കും അര്‍ധ സെഞ്ച്വറി
കെഎല്‍ രാഹുലിന്‍റെ ബാറ്റിങ്
കെഎല്‍ രാഹുലിന്‍റെ ബാറ്റിങ്പിടിഐ

ലഖ്‌നൗ: ഐപിഎല്ലില്‍ ഇന്നത്തെ രണ്ടാം പോരില്‍ രാജസ്ഥാന് മുന്നില്‍ 197 റണ്‍സ് വിജയ ലക്ഷ്യം വച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. ആദ്യം ബാറ്റ് ചെയ്ത അവര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സ് കണ്ടെത്തി. ടോസ് നേടി രാജസ്ഥാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍, ദീപക് ഹൂഡ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ടീമിനു കരുത്തായത്. രാഹുല്‍ രണ്ട് സിക്‌സും എട്ട് ഫോറും സഹിതം 76 റണ്‍സെടുത്തു. ദീപക് ഹൂഡ ഏഴ് ഫോറുകളടക്കം 31 പന്തില്‍ 50 റണ്‍സും കണ്ടെത്തി.

ക്വിന്റന്‍ ഡി കോക്ക് (8), കഴിഞ്ഞ കളിയിലെ സെഞ്ച്വറി വീരന്‍ മാര്‍ക്കസ് സ്‌റ്റോയിനിസ് (0) എന്നിവര്‍ ക്ഷണം മടങ്ങിയത് ലഖ്‌നൗവിനു തിരിച്ചടിയായി. നിക്കോളാസ് പൂരാനും (11) അധികം ആയുസുണ്ടായില്ല. എന്നാല്‍ രാഹുല്‍ ദീപകും ചേര്‍ന്നു ടീമിനു പൊരുതാവുന്ന സ്‌കോര്‍ സമ്മാനിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

13 പന്തില്‍ 18 റണ്‍സുമായി ആയുഷ് ബദോനിയും 11 പന്തില്‍ 15 റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യയും ചേര്‍ന്നാണ് സ്‌കോര്‍ 200നു അരികില്‍ എത്തിച്ചത്.

രാജസ്ഥാനായി സന്ദീപ് ശര്‍മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ട്രെന്റ് ബോള്‍ട്ട്, അവേശ് ഖാന്‍, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

കെഎല്‍ രാഹുലിന്‍റെ ബാറ്റിങ്
ശ്രമിച്ചു, പക്ഷേ വീണു! ത്രില്ലറില്‍ ഡല്‍ഹിയോട് തോറ്റ് മുംബൈ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com