ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

ലഖ്‌നൗ ടീമിനായി 1000 റണ്‍സ് നേടുന്ന ആദ്യ താരം
കെഎല്‍ രാഹുല്‍
കെഎല്‍ രാഹുല്‍പിടിഐ

ലഖ്‌നൗ: ഐപിഎല്ലില്‍ പുതിയ നേട്ടം സ്വന്തമാക്കി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുല്‍. ഓപ്പണറായി 4000 റണ്‍സ് അതിവേഗം നേടുന്ന ആദ്യ താരമായി രാഹുല്‍ മാറി. ഒപ്പം ഓപ്പണറായി 4000 റണ്‍സ് അതില്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരങ്ങളുടെ എലൈറ്റ് പട്ടികയില്‍ താരം അഞ്ചാമനായി ഇടം കണ്ടു.

രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 76 റണ്‍സെടുത്താണ് രാഹുല്‍ നേട്ടത്തിലെത്തിയത്. 94 ഇന്നിങ്‌സുകള്‍ കളിച്ചാണ് രാഹുല്‍ 4000ത്തില്‍ എത്തിയത്. നിലവില്‍ 4041 റണ്‍സ്. ലഖ്‌നൗ ടീമിനായി 1000 റണ്‍സ് നേടുന്ന ആദ്യ താരമായും നായകന്‍ മാറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പട്ടികയില്‍ ശിഖര്‍ ധവാനാണ് മുന്നില്‍. താരം 202 ഇന്നിങ്‌സില്‍ നിന്നു 6362 റണ്‍സ് നേടി. ഡേവിഡ് വാര്‍ണര്‍ രണ്ടാമത്. താരം 162 ഇന്നിങ്‌സില്‍ നിന്നു 5909 റണ്‍സ്. ക്രിസ് ഗെയ്ല്‍ 122 ഇന്നിങ്‌സില്‍ ഓപ്പണറായി നേടിയത് 4480 റണ്‍സ്. വിരാട് കോഹ്‌ലി 107 ഇന്നിങ്‌സില്‍ നിന്നു 4041 റണ്‍സ്.

കെഎല്‍ രാഹുല്‍
കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com