അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി

ഐപിഎല്ലില്‍ 14 വര്‍ഷത്തിനു ശേഷമാണ് ബംഗളൂരു 200 പ്ലസ് റണ്‍സ് ചെയ്സ് ചെയ്ത് വിജയിക്കുന്നത്
വില്‍ ജാക്ക്, വിരാട് കോഹ്ലി
വില്‍ ജാക്ക്, വിരാട് കോഹ്ലിപിടിഐ

അഹമ്മദാബാദ്: 201 റണ്‍സ് ചെയ്ത് വെറും 16 ഓവറില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു 206 റണ്‍സടിച്ച് വിജയിച്ചപ്പോള്‍ കരുത്തായി ക്രീസില്‍ നിന്നത് വിരാട് കോഹ്‌ലിയും വില്‍ ജാക്‌സും. ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ടീം വിജയിച്ചു കയറിയത്.

ആരാധകരെ ഈ ചെയ്‌സിങ് മറ്റൊരു ഓര്‍മയിലേക്കാണ് കൈപിടിക്കുന്നത്. 2016ല്‍ വിരാട് കോഹ്‌ലിയും ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ല്യേഴ്‌സും ചേര്‍ന്നു നടത്തിയ പോരാട്ടമാണ് ആരാധകര്‍ ആവേശത്തോടെ ഓര്‍ക്കുന്നത്.

അന്ന് ഐപിഎല്ലില്‍ രണ്ട് സീസണ്‍ മാത്രം കളിച്ച ഗുജറാത്തില്‍ നിന്നുള്ള മറ്റൊരു ടീമാണ് എന്നതും യാദൃശ്ചികമായി. ഗുജറാത്ത് ലയണ്‍സിനെതിരായ പോരാട്ടത്തിലാണ് അന്ന് കോഹ്‌ലി എബിഡി സഖ്യത്തിന്റെ റണ്‍മല തീര്‍ത്തത്. അന്ന് ഇരുവരും രണ്ടാം വിക്കറ്റില്‍ സെഞ്ച്വറികളുമായി കളം വാണ് 229 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അപൂര്‍വ റെക്കോര്‍ഡിട്ട് ജാക്‌സ്

മത്സരത്തില്‍ കോഹ്‌ലിയും ജാക്‌സും ചേര്‍ന്നു 73 പന്തില്‍ 166 റണ്‍സടിച്ചാണ് ജയം ഉറപ്പിച്ചത്. ജാക്‌സ് സെഞ്ച്വറിയും കോഹ്‌ലി അര്‍ധ സെഞ്ച്വറിയുമായും പുറത്താകാതെ നിന്നു. 41 പന്തില്‍ 100 റണ്‍സാണ് ജാക്‌സിന്റെ ബാറ്റില്‍ നിന്നു വന്നത്. 10 സിക്‌സും അഞ്ച് ഫോറും താരം പറത്തി. കോഹ്‌ലി ആറ് ഫോറും മൂന്ന് സിക്‌സും സഹിതം 44 പന്തില്‍ 70 റണ്‍സും അടിച്ചു.

ജാക്‌സ് ആദ്യ 50ല്‍ എത്തിാന്‍ 31 പന്തുകള്‍ നേരിട്ടു. എന്നാല്‍ രണ്ടാം 50ലേക്ക് താരത്തിനു വേണ്ടി വന്നത് വെറും പത്ത് പന്തുകള്‍! ഐപിഎല്ലില്‍ 50 കഴിഞ്ഞ ഇത്രയും കുറച്ചു പന്തുകള്‍ നേരിട്ട് 100ല്‍ എത്തുന്ന ആദ്യ താരമായി ജാക്‌സ് മാറി. 50 പിന്നിട്ട ശേഷം 13 പന്തില്‍ 100ല്‍ എത്തിയ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ റെക്കേര്‍ഡാണ് ജാക്‌സ് പഴങ്കഥയാക്കിയത്.

ആര്‍സിബിയുടെ നേട്ടങ്ങള്‍

ഇത് രണ്ടാം തവണയാണ് അവര്‍ ഐപിഎല്‍ ചരിത്രത്തില്‍ 200നു മുകളില്‍ സ്‌കോര്‍ ചെയ്‌സ് ചെയ്തു വിജയിക്കുന്നത്. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇത്തരമൊരു വിജയം. 2010ല്‍ പഞ്ചാബ് കിങ്‌സിനെതിരെ 204 റണ്‍സ് ചെയ്തതാണ് ആദ്യ ജയം. അന്ന് ജാക്വിസ് കാലിസ് (89), റോബിന്‍ ഉത്തപ്പ (51) എന്നിവരാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്.

ഐപിഎല്ലില്‍ ഇതുവരെ ഒരു ടീമിനും അവകാശപ്പെടാനില്ലാത്ത മറ്റൊരു അപൂര്‍വ നേട്ടവും ആര്‍സിബിക്ക് സ്വന്തമായി. ഇതാദ്യമായാണ് ഒരു ടീം 9 വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ 200നു മുകളില്‍ റണ്‍സ് ചെയ്‌സ് ചെയ്തു വിജയിക്കുന്നത്.

വില്‍ ജാക്ക്, വിരാട് കോഹ്ലി
സഹല്‍ രക്ഷകന്‍; മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്‍റ് ഐഎസ്എല്‍ ഫൈനലില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com