'ചോര തിളയ്ക്കും പോര്'- ഇന്ന് ബയേണ്‍ മ്യൂണിക്ക്- റയല്‍ മാഡ്രിഡ് ക്ലാസിക്ക്

യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി ഒന്നാം പാദം ഇന്ന്
സെമി ആദ്യ പാദം നടക്കുന്ന മ്യൂണിക്കിലെ അലയന്‍സ് അരീന സ്റ്റേഡിയം
സെമി ആദ്യ പാദം നടക്കുന്ന മ്യൂണിക്കിലെ അലയന്‍സ് അരീന സ്റ്റേഡിയംട്വിറ്റര്‍

മ്യൂണിക്ക്: ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണും മനവും ഇന്നത്തെ രാത്രിയില്‍ ജര്‍മനിയിലെ മ്യൂണിക്കിലായിരിക്കും. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഒന്നാം സെമിയുടെ ആദ്യ പാദത്തില്‍ ഇന്ന് തീപ്പാറും പോരാട്ടം. ക്ലബ് ഫുട്‌ബോളിലെ അതികായരായ ബയേണ്‍ മ്യൂണിക്കും റയല്‍ മാഡ്രിഡും നേര്‍ക്കുനേര്‍ വരും. ബയേണിന്റെ തട്ടകമായ അലയന്‍സ് അരീനയില്‍ ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ക്ലാസിക്ക് പോര്.

തുടര്‍ച്ചയായി 11 സീസണുകളില്‍ ബുണ്ടസ് ലീഗ കിരീടം നേടി കുതിച്ച ബയേണിനു ഈ സീസണില്‍ വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. ലീഗ് കിരീടം ബയര്‍ ലെവര്‍കൂസന്‍ സ്വന്തമാക്കി കഴിഞ്ഞു. ജര്‍മന്‍ കപ്പിലും വലിയ അട്ടിമറി തോല്‍വി നേരിടേണ്ടി വന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിക്കും തോമസ് ടുക്കല്‍ എന്ന പരിശീലകനു വിന്നിങ് കോമ്പിനേഷന്‍ ഇതുവരെ കണ്ടെത്താന്‍ സാധിക്കാത്തതുമടക്കം ക്ലബ് നേരിടുന്നത് നിരവധി പ്രശ്‌നങ്ങള്‍. അവരെ സംബന്ധിച്ച് ഈ കിരീടം അതെല്ലാം മായ്ക്കാനുള്ള മരുന്നാണ്. ഈ സീസണിലെ അവസാന കിരീട പ്രതീക്ഷയാണ് അവരെ സംബന്ധിച്ച് ചാമ്പ്യന്‍സ് ലീഗ്. അതും നഷ്ടമായാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു കിരീടവുമില്ലാതെ സീസണ്‍ അവസാനിപ്പിക്കേണ്ട ഗതികേടാണ് ടീമിനെ കാത്തിരിക്കുന്നത്. അതിനാല്‍ ഏതറ്റം വരെയും ടീം പോരാടുമെന്നുറപ്പ്.

മറുഭാഗത്ത് റയല്‍ ലാ ലിഗ കിരീടം ഉറപ്പിച്ചാണ് കളത്തിലെത്തുന്നത്. താരങ്ങളെല്ലാം മിന്നും ഫോമില്‍. ഒപ്പം ഡഗൗട്ടില്‍ വിഖ്യാത കോച്ച് കാര്‍ലോ ആന്‍സലോട്ടിയുടെ സാന്നിധ്യം. കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തിയതിന്റെ ആത്മവിശ്വാസവും അവര്‍ക്ക് മുതല്‍കൂട്ടാകും. രണ്ടാം പാദ പോരാട്ടം സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബുവിലാണെന്നതും റയലിനു കരുത്താകും.

സെമി ആദ്യ പാദം നടക്കുന്ന മ്യൂണിക്കിലെ അലയന്‍സ് അരീന സ്റ്റേഡിയം
'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com