'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

താന്‍ പരിശീലിപ്പിച്ച മുന്‍ ടീമിനെതിരെ കളിക്കാന്‍ ആന്‍സലോട്ടി ജര്‍മനിയില്‍
കാര്‍ലോ ആന്‍സലോട്ടി
കാര്‍ലോ ആന്‍സലോട്ടിട്വിറ്റര്‍

മ്യൂണിക്ക്: ജര്‍മന്‍ ഭാഷ മറന്നു പോയതില്‍ ക്ഷമ പറഞ്ഞ് റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി. യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി പോരാട്ടത്തിന്റെ ആദ്യ പാദ മത്സരത്തിനായി മ്യൂണിക്കിലെത്തിയപ്പോഴാണ് ആന്‍സലോട്ടി ഭാഷ മറന്നു പോയ കാര്യം പറഞ്ഞത്. വാർത്താ സമ്മേളനത്തിനിടെ ജർമനിയിൽ ചോദ്യം ചോദിക്കട്ടെ എന്നു മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് അദ്ദേഹത്തിൻറെ പ്രതികരണം.

ചാമ്പ്യന്‍സ് ലീഗ് ഒന്നാം സെമിയില്‍ മുന്‍ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കാണ് റയലിന്റെ എതിരാളികള്‍. ആദ്യ പാദ പോരാട്ടം ഇന്ന് ബയേണിന്റെ ഹോം ഗ്രൗണ്ടായ അലയന്‍സ് അരീനയില്‍ അരങ്ങേറും. ബയേണിന്റെ മുന്‍ പരിശീലകന്‍ കൂടിയാണ് ആന്‍സലോട്ടി. ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം ജര്‍മനിയില്‍ എത്തുന്നത്.

'ജര്‍മന്‍ ഭാഷയില്‍ കുറച്ചു വാചകങ്ങളെ എനിക്കു ഇപ്പോള്‍ ഓര്‍മയുള്ളു. ഈ ക്ലബിന്റെ പരിശീലകനാകാന്‍ (ബയേണ്‍ മ്യൂണിക്ക്) സാധിച്ചത് ഭാഗ്യമാണ്. കൂടുതല്‍ കാലം ടീമിനൊപ്പം നില്‍ക്കേണ്ടതായിരുന്നു. പക്ഷേ കഴിഞ്ഞില്ല. എങ്കിലും ഉള്ള സമയം മഹത്തരമായിരുന്നു. അതിശയിപ്പിക്കുന്ന ഓര്‍മകളാണ് ആ കാലം. അത്രയേറെ വൈകാരികമായല്ലാതെ ഓര്‍ക്കാന്‍ കഴിയില്ല ബയേണിനെ പരിശീലിപ്പിച്ചത്'- ആന്‍സലോട്ടി വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ ബയേണിന്റെ പരിശീലകനായി ഒരു സീസണ്‍ ആന്‍സലോട്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017-18 സീസണിലായിരുന്നു ടീമിനെ പരിശീലിപ്പിച്ചത്. അന്ന് ടീമിനു ബുണ്ടസ് ലീഗ കിരീടം മാത്രം നേടിക്കൊടുക്കാനെ ഇറ്റാലിയന്‍ പരിശീലകനു സാധിച്ചിരുന്നുള്ളു.

2016-17 സീസണില്‍ ചാമ്പ്യന്‍ ലീഗ് ക്വാര്‍ട്ടറില്‍ റയലിനോട് പരാജയപ്പെട്ടാണ് ടീം പുറത്തായത്. ജര്‍മന്‍ കപ്പില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനോടും ടീം ആന്‍സലോട്ടിയുടെ കീഴില്‍ കളിമ്പോള്‍ പരാജയപ്പെട്ടു.

യൂറോപിലെ പല വമ്പന്‍ ടീമുകളേയും പരിശീലിപ്പിച്ചതിന്റെ മഹത്തായ റെക്കോര്‍ഡ് ആന്‍സലോട്ടിക്കുണ്ട്. ഡോണ്‍ കാര്‍ലോ എന്നാണ് അദ്ദേഹത്തിന്റെ ഫുട്‌ബോള്‍ ലോകത്തെ ചെല്ലപ്പേര്.

സീരി എയില്‍ എസി മിലാന്‍, യുവന്റസ്, നാപ്പോളി, പാര്‍മ ടീമുകളെ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സി, എവര്‍ട്ടന്‍ ടീമുകള്‍. ഫ്രഞ്ച് ലീഗ് വണില്‍ പാരിസ് സെന്റ് ജെര്‍മെയ്ന്‍ (പിഎസ്ജി), സ്പാനിഷ് ലാ ലിഗയില്‍ റയല്‍ മാഡ്രിഡ്, ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്ക് ടീമുകളേയും പരിശീലിപ്പിച്ചു.

മിലാന്‍, റയല്‍, ചെല്‍സി, പിഎസ്ജി, ബയേണ്‍ ടീമുകള്‍ക്കൊപ്പം ലീഗ് കിരീട നേട്ടങ്ങള്‍. 2014, 2022 സീസണില്‍ റയലിനൊപ്പം ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടം. എസി മിലാനെയും രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കിരീട നേട്ടത്തിലേക്ക് നയിച്ചു. 2003, 2007 സീസണുകളിലാണ് നേട്ടം.

കാര്‍ലോ ആന്‍സലോട്ടി
'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com