പോണ്ടിങും അംഗ്‍കൃഷ് രംഘുവംശിയും
പോണ്ടിങും അംഗ്‍കൃഷ് രംഘുവംശിയുംവീഡിയോ ദൃശ്യം

'പുള്‍ ഷോട്ട് ഇങ്ങനെ'- എതിര്‍ ടീമിലെ യുവ താരത്തെ ബാറ്റിങ് പഠിപ്പിച്ച് പോണ്ടിങ് (വീഡിയോ)

അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമാണ് അംഗ്‍കൃഷ്

കൊല്‍ക്കത്ത: വളര്‍ന്നു വരുന്ന യുവ ബാറ്റര്‍മാരില്‍ ശ്രദ്ധേയനാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം അംഗ്‍കൃഷ് രഘുവംശി. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ പോരാട്ടത്തിനു പിന്നാലെ ഡല്‍ഹി പരിശീലകനും ഇതിഹാസ ഓസ്‌ട്രേലിയന്‍ ബാറ്ററുമായ റിക്കി പോണ്ടിങിന്റെ ബാറ്റിങ് ക്ലാസ് താരത്തിനു ലഭിച്ചു. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലാണ്.

അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സടിച്ച താരമാണ് അംഗ്‍കൃഷ്. പിന്നാലെയാണ് താരം ഐപിഎല്ലില്‍ എത്തിയത്. കിട്ടിയ അവസരം മുതലാക്കാന്‍ താരത്തിനു സാധിച്ചിരുന്നു.

കളിക്കുന്ന കാലത്ത് റിക്കി പോണ്ടിങ് അടിച്ച പുള്‍ ഷോട്ടുകള്‍ ഏറെ പ്രശസ്തമാണ്. പുള്‍ ഷോട്ടുകള്‍ കളിക്കുന്നതിന്റെ ബാറ്റിങ് പാഠങ്ങളാണ് ഓസീസ് ഇതിഹാസ യുവ താരത്തിനു പകര്‍ന്നു നല്‍കിയത്. പോണ്ടിങിന്റെ ഉപദേശത്തില്‍ ബാറ്റിങ് രാകി മിനുക്കി ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള ശ്രമത്തിലാണ് യുവ താരം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പോണ്ടിങിനെ പോലെയുള്ള ഇതിഹാസങ്ങള്‍ ഇന്ത്യയിലെ വളര്‍ന്നു വരുന്ന താരങ്ങള്‍ക്കായി സമയം ചെലവിടുന്നതും അവര്‍ക്ക് ബാറ്റിങ് തന്ത്രങ്ങള്‍ മനസിലാക്കി കൊടുക്കുന്നതും പ്രശംസയര്‍ഹിക്കുന്നതാണെന്നു ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഏഴ് വിക്കറ്റിന്റെ ജയം ആഘോഷിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 9 വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തപ്പോള്‍ കൊല്‍ക്കത്ത 16.3 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 157 റണ്‍സെടുത്തു വിജയം സ്വന്തമാക്കി.

പോണ്ടിങും അംഗ്‍കൃഷ് രംഘുവംശിയും
ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com