ഒരേ സമയം 10 പേരുമായി ചെസ് പോരാട്ടം; എല്ലാവരേയും വീഴ്ത്തി നൈജീരിയൻ താരം (വീഡിയോ)

മത്സരം രണ്ട് മണിക്കൂറില്‍ അവസാനിച്ചു
ടുൻഡെ ഒനാകോയ
ടുൻഡെ ഒനാകോയട്വിറ്റര്‍

അബുജ: പത്ത് എതിരാളികളെ ഒരേ സമയം നേരിട്ട്, പത്ത് പേരെയും വീഴ്ത്തി നൈജീരിയൻ ചെസ് താരം ടുൻഡെ ഒനാകോയ. കുട്ടികളുടെ പഠന പ്രവർത്തനങ്ങൾക്കായി പണം കണ്ടെത്തുന്നതിനായി നടത്തിയ പരിപാടിയാണ് ശ്രദ്ധേയമായത്. ഇതിന്റെ വീഡിയോ താരം സാമൂഹിക മാധ്യമങ്ങളിൽ പങ്കിട്ടു. വീഡിയോ വൈറലായി മാറുകയും ചെയ്തു.

എതിരാളികളെ ചെസ് ബോർഡുകൾക്ക് മുന്നിൽ ഇരുത്തി എല്ലാ താരങ്ങൾക്കരികിലും നടന്നെത്തിയാണ് താരം മത്സരിച്ചത്. മത്സരം രണ്ട് മണിക്കൂർ നേരം കൊണ്ടു തീർക്കാനും നൈജീരിയൻ താരത്തിനു സാധിച്ചു. 100 വിദ്യാർഥികളുടെ പഠനത്തിനുള്ള പണം സമാഹരിക്കാൻ സാധിച്ചെന്നും ഒനകോയ പ്രതകരിച്ചു.

ഒനകോയയുടെ നേതൃത്വത്തിലുള്ള ചെസ് ഇൻ സ്ലംസ് എന്ന സംഘടനയാണ് മത്സരം സംഘടിപ്പിച്ചത്. കുട്ടികളുടെ ചെസ് പഠനത്തെ പ്രോത്സാഹിപ്പിക്കുന്ന സംഘടനയാണിത്.

ടുൻഡെ ഒനാകോയ
ജെയിംസ് ആന്‍ഡേഴ്‌സന്‍ തിരിച്ചെത്തി, ഷൊയ്ബ് ബഷീറിനു അരങ്ങേറ്റം; രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ഇലവന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com