ജെയിംസ് ആന്‍ഡേഴ്‌സന്‍,  ഷൊയ്ബ് ബഷീര്‍
ജെയിംസ് ആന്‍ഡേഴ്‌സന്‍, ഷൊയ്ബ് ബഷീര്‍ട്വിറ്റര്‍

ജെയിംസ് ആന്‍ഡേഴ്‌സന്‍ തിരിച്ചെത്തി, ഷൊയ്ബ് ബഷീറിനു അരങ്ങേറ്റം; രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ഇലവന്‍

നാളെ മുതലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്

വിശാഖപട്ടണം: ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ഇലവനെ പ്രഖ്യാപിച്ചു. വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍ അന്തിമ ഇലവനില്‍ തിരിച്ചെത്തി. സ്പിന്നര്‍ ഷൊയ്ബ് ബഷീറും ടീമിലുണ്ട്. താരത്തിന്റെ അരങ്ങേറ്റമാണ് വിശഖാപട്ടണത്ത്.

നാളെ മുതലാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. ഈ മാസം ആറ് വരെ. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ത്തിനു മുന്നില്‍.

മാര്‍ക് വുഡിനു പകരമാണ് ജെയിംസ് ആന്‍ഡേഴ്‌സന്‍ വരുന്നത്. ആദ്യ ടെസ്റ്റില്‍ വെറ്ററന്‍ ഇതിഹാസത്തെ ഉള്‍പ്പെടുത്തിയിരുന്നില്ല. 700നു മുകളില്‍ ടെസ്റ്റ് വിക്കറ്റുകള്‍ വീഴ്ത്തുന്ന ക്രിക്കറ്റ് ചരിത്രത്തിലെ മൂന്നാമത്തെ താരമാകാന്‍ ആന്‍ഡേഴ്‌സനു ഇനി പത്ത് വിക്കറ്റുകളേ വേണ്ടതുള്ളു.

ജെയിംസ് ആന്‍ഡേഴ്‌സന്‍,  ഷൊയ്ബ് ബഷീര്‍
'ഇംഗ്ലണ്ടിനെതിരായ ആ തോല്‍വി ഞെട്ടിക്കുന്നത്, പക്ഷേ..'; ടെസ്റ്റ് പരമ്പരയില്‍ വന്‍ പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം

സ്പിന്നര്‍ ജാക്ക് ലീഷിനു പകരമാണ് ഷൊയ്ബ് ബഷീര്‍ ടീമില്‍ ഇടം കണ്ടത്. വിസ പ്രശ്‌നങ്ങളെ തുടര്‍ന്നു ഇന്ത്യയിലെത്താന്‍ ഷൊയ്ബിനു സാധിച്ചിരുന്നില്ല. ആദ്യ ടെസ്റ്റില്‍ പ്ലെയിങ് ഇലവനിലെത്താനും ഇതോടെ താരത്തിനു കഴിഞ്ഞില്ല. പിന്നീട് വിസ പ്രശ്‌നം പരിഹരിച്ച ശേഷമാണ് താരം ഇന്ത്യയിലെത്തി ടീമിനൊപ്പം പരിശീലനം ആരംഭിച്ചത്.

ഇംഗ്ലണ്ട് ടീം: ബെന്‍ സ്റ്റോക്‌സ് (ക്യാപ്റ്റന്‍), സാക് ക്രൗളി, ബെന്‍ ഡുക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ ഫോക്‌സ്, രെഹാന്‍ അഹമദ്, ടോം ഹാര്‍ട്‌ലി, ഷൊയ്ബ് ബഷീര്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com