'ഇംഗ്ലണ്ടിനെതിരായ ആ തോല്‍വി ഞെട്ടിക്കുന്നത്, പക്ഷേ..'; ടെസ്റ്റ് പരമ്പരയില്‍ വന്‍ പ്രവചനവുമായി മുന്‍ ഇന്ത്യന്‍ താരം

ടോം ഹാര്‍ട്ട്‌ലിയുടെ ഏഴ് വിക്കറ്റ് നേട്ടവും ഒലി പോപ്പിന്റെ 196 റണ്‍സുമാണ് ആദ്യടെസ്റ്റ് വിജയം ഇംഗ്ലണ്ടിന് സമ്മാനിച്ചത്.
ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരത്തിനിടെ
ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരത്തിനിടെ എക്‌സ്

ബംഗളൂരു: ഹൈദരാബാദില്‍ നടന്ന ആദ്യ മത്സരത്തില്‍ തോറ്റെങ്കിലും ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കുമെന്ന ആത്മവിശ്വാസത്തിലാണ് മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ആദ്യമത്സരത്തിലെ തോല്‍വിയില്‍ നിന്ന ഒരു പാടുകാര്യങ്ങള്‍ പഠിക്കുമെന്നും പരമ്പര ഇന്ത്യ സ്വന്തമാക്കുമമെന്നും പഠാന്‍ പറഞ്ഞു. ടോം ഹാര്‍ട്ട്‌ലിയുടെ ഏഴ് വിക്കറ്റ് നേട്ടവും ഒലി പോപ്പിന്റെ 196 റണ്‍സുമാണ് ആദ്യടെസ്റ്റ് വിജയം ഇംഗ്ലണ്ടിന് സമ്മാനിച്ചത്.

ആദ്യതോല്‍വിയില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പരമ്പര ഇന്ത്യന്‍ ടീം പരമ്പര സ്വന്തമാക്കുമെന്ന് പഠാന്‍ പറഞ്ഞു. ഞങ്ങള്‍ തോറ്റു. ചില കളികളില്‍ തോല്‍ക്കുന്നത് നല്ലതാണ്. അതിലൂടെ ഒരുപാട് കാര്യങ്ങള്‍ പഠിക്കാനാകൂം. ആദ്യമത്സരത്തിലെ തോല്‍വിയില്‍ നിന്ന് ഇന്ത്യക്ക് എറെ പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നേറാനാകും, പരമ്പര ഇന്ത്യ നേടുമെന്നും പഠാന്‍ പറഞ്ഞു.

ടോം ഹാര്‍ട്ട്‌ലിയുടെ ഏഴ് വിക്കറ്റ് നേട്ടവും ഒലി പോപ്പിന്റെ 196 റണ്‍സുമാണ് ആദ്യടെസ്റ്റ് വിജയം ഇംഗ്ലണ്ടിന് സമ്മാനിച്ചത്.

ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ തോല്‍വി കണ്ട് താന്‍ ഞെട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു, 'ഞാന്‍ കൊല്‍ക്കത്തയിലേക്ക് വിമാനം കയറുകയായിരുന്നു, ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 200 റണ്‍സ് ആയിരുന്നു. ഞാന്‍ ഇറങ്ങുമ്പോഴേക്കും ഇന്ത്യ കളി തോറ്റിരുന്നു, ഞാന്‍ ഞെട്ടിപ്പോയി' പഠാന്‍ പറഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം കമന്റേറ്റര്‍ എന്ന നിലയില്‍ പത്താന്‍ സജീവ സാന്നിധ്യമാണ്.

ഇന്ത്യ- ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് മത്സരത്തിനിടെ
ഇംഗ്ലണ്ടിന് തിരിച്ചടി; ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റില്‍ സ്പിന്നര്‍ ജാക്ക് ലീച്ച് കളിക്കില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com