'പ്രഗ്നാനന്ദ വീറോടെ പൊരുതി'- ഇടക്കാല ബജറ്റില്‍ കായിക മേഖലയുടെ നേട്ടങ്ങളും

കായിക മേഖലയില്‍ ഇന്ത്യന്‍ യുവത്വം പുതിയ ഉയരങ്ങളില്‍ കുതിക്കുന്നു
പ്രഗ്നാനന്ദ, നിര്‍മല സീതാരാമന്‍
പ്രഗ്നാനന്ദ, നിര്‍മല സീതാരാമന്‍ട്വിറ്റര്‍

ന്യൂഡല്‍ഹി: ഇടക്കാല ബജറ്റ് അവതരണത്തിനിടെ രാജ്യത്തിന്റെ കായിക നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ഇന്ത്യന്‍ യുവത്വം കായിക മേഖലയില്‍ രാജ്യത്തിനു അഭിമാനകരമായ നേട്ടങ്ങള്‍ സമ്മാനിക്കുന്നതായി അവര്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം യുവ ചെസ് വിസ്മയം ആര്‍ പ്രഗ്നാനന്ദ ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെതിരെ ശക്തമായ പോരാട്ടമാണ് നടത്തിയത്. വീറോടെയാണ് പ്രഗ്നനാന്ദ പോരാടിയത്. ഇക്കാലത്തിനിടെ 80 ഗ്രാന്‍ഡ് മാസ്‌റ്റേഴ്‌സിനെ സൃഷ്ടിക്കാന്‍ രാജ്യത്തിനു സാധിച്ചു. 2010ല്‍ 20 ഗ്രാന്‍ഡ് മാസ്‌റ്റേഴ്‌സ് മാത്രമായിരുന്നു രാജ്യത്തുണ്ടായിരുന്നതെന്നും അവര്‍ വ്യക്തമാക്കി.

പ്രഗ്നാനന്ദ, നിര്‍മല സീതാരാമന്‍
ഒരേ സമയം 10 പേരുമായി ചെസ് പോരാട്ടം; എല്ലാവരേയും വീഴ്ത്തി നൈജീരിയൻ താരം (വീഡിയോ)

കായിക മേഖലയില്‍ ഇന്ത്യന്‍ യുവത്വം പുതിയ ഉയരങ്ങളില്‍ കുതിക്കുകയാണ്. ഏഷ്യന്‍ ഗെയിംസില്‍ ചരിത്രത്തില്‍ ഇന്നുവരെയില്ലാത്ത മെഡല്‍ നേട്ടമാണ് രാജ്യത്തിനു സ്വന്തമായത്. ഏഷ്യന്‍ പാര ഗെയിംസിലും സമാനമായ കുതിപ്പ് രാജ്യത്തിനുണ്ടായെന്നും അവര്‍ വ്യക്തമാക്കി.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം ഇത്തവണ 100 കടന്നിരുന്നു. 28 സ്വര്‍ണം, 38 വെള്ളി, 41 വെങ്കലം എന്നിവയടക്കം 107 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. പാര ഗെയിംസില്‍ 2018ല്‍ 72 മെഡലുകളായിരുന്നു. ഇത്തവണ നേട്ടം 111ല്‍ എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com