വാലറ്റം പൊരുതിയില്ല; ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് 396 റണ്‍സിന് അവസാനിച്ചു

ഡബിള്‍ സെഞ്ച്വറി നേടിയ യുവതാരം യശസി ജയ്‌സ് വാളിന്റെ വീരോചിത പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.
യശസി ജയ്‌സ്‌വാള്‍
യശസി ജയ്‌സ്‌വാള്‍ എക്‌സ്‌

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 396 റണ്‍സിന് ഓള്‍ഔട്ടായി. ഡബിള്‍ സെഞ്ച്വറി നേടിയ യുവതാരം യശസി ജയ്‌സ് വാളിന്റെ വീരോചിത പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം ദിനം അറുപത് റണ്‍സ് മാത്രമാണ് ഇന്ത്യക്ക് കൂട്ടിച്ചേര്‍ക്കാനായത്.

രണ്ടാം ദിനം ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് അശ്വിനെയായിരുന്നു. 37 പന്തുകളില്‍ 20 റണ്‍സെടുത്ത താരത്തെ ജെയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സ് ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. അതിന് പിന്നാലെ ഡബിള്‍ സെഞ്ച്വറി നേടിയ ജയ്‌സ് വാളും മടങ്ങി. ജെയിംസ് ആന്‍ഡേഴ്‌സന്റെ പന്തില്‍ ബൗണ്ടറിക്കു ശ്രമിച്ച ജയ്‌സ്വാളിനെ ജോണി ബെയര്‍‌സ്റ്റോ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. 277 പന്തുകളില്‍നിന്നാണ് യശസ്വി ഡബിള്‍ സെഞ്ചറി തികച്ചത്. 290 പന്തുകളില്‍നിന്ന് 209 റണ്‍സെടുത്ത് താരം പുറത്തായി. ജയ്‌സ് വാളിന്റെ കരിയറിലെ ആദ്യ ഡബിള്‍ സെഞ്ച്വറിയാണിത്. ഈ നേട്ടത്തോടെ ഡബിള്‍ സെഞ്ച്വറി അടിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യന്‍ താരവും ജയ്‌സ്‌വാളായി.

ഡബിള്‍ സെഞ്ച്വറി നേടിയ യുവതാരം യശസി ജയ്‌സ് വാളിന്റെ വീരോചിത പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.

വാലറ്റം വലിയ പോരാട്ടമില്ലാതെ കീഴടങ്ങുകയായിരുന്നു. ജസ്പ്രീത് ബുമ്ര (ഒന്‍പതു പന്തില്‍ ആറ്), മുകേഷ് കുമാര്‍ (പൂജ്യം) എന്നിവര്‍ക്കും തിളങ്ങാനായില്ല. 42 പന്തില്‍ എട്ടു റണ്‍സുമായി കുല്‍ദീപ് യാദവ് പുറത്താകാതെനിന്നു.

ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍, രഹാന്‍ അഹമദ് ജെയിംസ് ആന്‍ഡേഴ്‌സന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അവശേഷിച്ച ഒരുവിക്കറ്റ് ടോം ഹാര്‍ട്‌ലിയും വീഴ്ത്തി.

ആറു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെന്ന നിലയിലാണ് രണ്ടാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. എന്നാല്‍ അധികം വൈകാതെ ആര്‍. അശ്വിനെ നഷ്ടമായി. ഡബിള്‍ സെഞ്ചറി നേടിയതിനു പിന്നാലെ ബൗണ്ടറി നേടാനുള്ള ശ്രമത്തിനിടെ ജയ്‌സ്വാളും മടങ്ങി.

യശസി ജയ്‌സ്‌വാള്‍
യശസ് ഉയര്‍ത്തി ജയ്‌സ്‌വാള്‍; കരിയറില്‍ ആദ്യ ഇരട്ട സെഞ്ച്വറി; ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com