യശസ് ഉയര്‍ത്തി ജയ്‌സ്‌വാള്‍; കരിയറില്‍ ആദ്യ ഇരട്ട സെഞ്ച്വറി; ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

277 പന്തുകളില്‍ നിന്നാണ് ജയ്‌സ് വാളിന്റെ ഇരുന്നറടിച്ചത്
യശ്വസി ജയ്‌സ്‌വാള്‍
യശ്വസി ജയ്‌സ്‌വാള്‍പിടിഐ

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലെ രണ്ടാം ദിനത്തില്‍ ഇരട്ട സെഞ്ച്വറി നേട്ടവുമായി ഇന്ത്യന്‍ ബാറ്റര്‍ യശ്വസി ജയ്‌സ്‌വാള്‍. 277 പന്തുകളില്‍ നിന്നാണ് ജയ്‌സ് വാളിന്റെ ഇരുന്നറടിച്ചത്. രണ്ടാം ദിനത്തില്‍ മത്സരത്തിന്റെ തുടക്കത്തില്‍ അശ്വിന്റെ വിക്കറ്റും നഷ്ടമായി. കുല്‍ദീപ് യാദവാണ് ജയ്‌സ് വാളിനൊപ്പം ക്രീസില്‍. 7 വിക്കറ്റ് നഷ്ടത്തില്‍ 380 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ.

19 ഫോറുകളും 7 സിക്‌സറുകളും പറത്തിയാണ് ഇന്ത്യന്‍ യുവ ബാറ്ററുടെ ഇരട്ട സെഞ്ച്വറി തികച്ചത്.ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ജയ്‌സ് വാള്‍ തന്റെ പേരിലാക്കി. ആദ്യ ദിവസം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെന്ന നിലയിലായിരുന്നു.

ആര്‍ ആശ്വിന്‍ (37 പന്തില്‍ 20) രോഹിത് ശര്‍മ (41 പന്തില്‍ 14), ശുഭ്മന്‍ ഗില്‍ (46 പന്തില്‍ 34), ശ്രേയസ് അയ്യര്‍ (59 പന്തില്‍ 27), രജത് പട്ടീദാര്‍ (72 പന്തില്‍ 32), അക്ഷര്‍ പട്ടേല്‍ (51 പന്തില്‍ 27), കെഎസ് ഭരത് (23 പന്തില്‍ 17) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്.സ്‌കോര്‍ 40 ല്‍ നില്‍ക്കെ ഇന്ത്യയ്ക്ക് ക്യാപ്റ്റനെ നഷ്ടമായി.

അരങ്ങേറ്റ മത്സരത്തിനിറങ്ങിയ യുവ സ്പിന്നര്‍ ശുഐബ് ബഷീറാണ് രോഹിത്തിനെ വീഴ്ത്തിയത്. പൊരുതിനിന്ന ശുഭ്മന്‍ ഗില്ലിനെ ജെയിംസ് ആന്‍ഡേഴ്‌സന്‍ വിക്കറ്റ് കീപ്പര്‍ ബെന്‍ ഫോക്‌സിന്റെ കൈകളിലെത്തിച്ചു. ഷൊയ്ബ് ബഷീര്‍, രഹാന്‍ അഹമദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ നേടി. ജെയിംസ് ആന്‍ഡേഴ്സന്‍, ടോം ഹാര്‍ട്ലി എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

യശ്വസി ജയ്‌സ്‌വാള്‍
അണ്ടര്‍ 19 ലോകകപ്പ്, നേപ്പാളും കടന്ന് ഇന്ത്യ സെമിയില്‍; ജയം 132 റണ്‍സിന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com