അണ്ടര്‍ 19 ലോകകപ്പ്, നേപ്പാളും കടന്ന് ഇന്ത്യ സെമിയില്‍; ജയം 132 റണ്‍സിന്

ക്യാപ്റ്റന്‍ ദേവ് ഖനാല്‍ ആണ് നേപ്പാള്‍ നിരയിലെ ടോപ് സ്‌കോറര്‍
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍
അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ബിസിസിഐ

ജൊഹന്നാസ്ബര്‍ഗ്: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ സെമിയില്‍. സൂപ്പര്‍ സിക്‌സ് റൗണ്ടിലെ രണ്ടാം മത്സരത്തില്‍ നേപ്പാളിനെ 132 റണ്‍സിന് തകര്‍ത്താണ് ഇന്ത്യന്‍ ജയം. ക്യാപ്റ്റന്‍ ഉദയ് സഹാറന്റെയും സച്ചിന്‍ ദാസും നേടിയ സെഞ്ച്വറി ബലത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 298 റണ്‍സ് വിജയലക്ഷ്യം നേപ്പാള്‍ മറികടന്നില്ല. 9 വിക്കറ്റ് നഷ്ടത്തില്‍ 165 റണ്‍സാണ് നേപ്പാള്‍ നേടിയത്. 50 ഓവറില്‍ 297 റണ്‍സാണ് ഇന്ത്യയുടെ സമ്പാദ്യം.

ക്യാപ്റ്റന്‍ ദേവ് ഖനാല്‍ ആണ് നേപ്പാള്‍ നിരയിലെ ടോപ് സ്‌കോറര്‍. 33 റണ്‍സ് മാത്രമാണ് ക്യാപ്റ്റന് നേടാന്‍ കഴിഞ്ഞത്.

അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ സെമിയില്‍
ലീഡെടുത്തിട്ടും ബ്ലാസ്‌റ്റേഴ്‌സ് വീണു; ഒഡിഷ രണ്ടാമത്

ദര്‍ഗേഷ് ഗുപ്ത (29), അര്‍ജുന്‍ കുമാല്‍ (26), ദീപക് ബോഹറ (22), ആകാശ് ചന്ദ് (19) എന്നിവരും രണ്ടക്കം കടന്നു. ഉത്തം താപ്പ മാഗര്‍ (8), ബിഷല്‍ ബിക്രം(1), ഗുല്‍സന്‍ ഝാ (1), ദീപക് ദുമ്രെ, ദീപേശ് കാന്‍ഡല്‍ (ഇരുവരും പൂജ്യം), സുഭാഷ് ഭന്ദരി (5) എന്നിങ്ങനെയാണ് മറ്റു സ്‌കോറുകള്‍. 4 വിക്കറ്റുകളാണ് ഇന്ത്യക്കുവേണ്ടി സൗമി പാണ്ഡി നേടിയത്. അര്‍ഷിന്‍ കുല്‍ക്കര്‍ണി രണ്ടും രാജ് ലിംബാനി, ആരാധ്യ ശുക്ല, മുരുഗന്‍ അഭിഷേക് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

298 റണ്‍സ് വിജയലക്ഷ്യമാണ് നേപ്പാളിന് മുന്നില്‍ ഇന്ത്യ ഉയര്‍ത്തിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കാനുള്ള തീരുമാനം ഗുണം ചെയ്തു. ഉദയ് സഹറാന്റെയും സച്ചിന്‍ ദാസിന്റെയും സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com