മെസി കളിച്ചില്ല; ടിക്കറ്റ് പണം തിരികെ വേണമെന്ന് ആരാധകർ; വിവാദം

സംഘാടകർക്കെതിരെ ഹോങ്കോങ് സർക്കാർ നിയമനടപടിക്കൊരുങ്ങുകയാണ്
മെസി, പണം തിരികെ ആവശ്യപ്പെട്ട് ആരാധകർ
മെസി, പണം തിരികെ ആവശ്യപ്പെട്ട് ആരാധകർ ട്വിറ്റർ

ഹോങ്കോങ്: മെസി കളിക്കാനിറങ്ങുമെന്നു പ്രതീക്ഷിച്ച് സ്റ്റേഡിയത്തിൽ കളി കാണാൻ എത്തിയ ആരാധകർ നിരാശയിലായി. ടിക്കറ്റിനു മുടക്കിയ പണം തിരികെ വേണമെന്നു ആവശ്യപ്പെട്ട് അവർ പ്രതിഷേധവുമായി രം​ഗത്തെത്തി. പ്രദർശന മത്സരം സംഘടിപ്പിച്ചവർക്കെതിരെ ഹോങ്കോങ് സർക്കാർ നിയമനടപടിക്കൊരുങ്ങുകയാണ്.

യുഎസ് മേജർ ലീ​ഗ് സോക്കർ ടീം ഇന്റർ മയാമിയും ഹോങ്കോങ് ഇലവനും തമ്മിലായിരുന്നു പോരാട്ടം. ഇന്റർ മയാമിയുടെ ഹോങ്കോങ് പര്യടനത്തിന്റെ ഭാ​ഗമായി സംഘടിപ്പിച്ച കളിയിൽ മെസി കളിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ താരം കളിച്ചില്ല.

മെസി, പണം തിരികെ ആവശ്യപ്പെട്ട് ആരാധകർ
സ്പിന്നും പേസും വട്ടം കറക്കി; ഇംഗ്ലണ്ടിന്റെ 'ബാസ് ബോള്‍' ഫലിച്ചില്ല; ഇന്ത്യക്ക് തകര്‍പ്പന്‍ ജയം, പരമ്പരയില്‍ ഒപ്പം

മെസി കളിക്കുന്നതിന്റെ ഭാ​ഗമായി ഏതാണ്ട് 25 കോടി രൂപയാണ് സർക്കാർ സഹായം നൽകിയത്. എന്നാൽ സംഘാടകർക്ക് വാക്കു പാലിക്കാൻ സാധിച്ചില്ല. ഇതോടെ ​ഗ്രാന്റായി നൽകിയ തുക തിരിച്ചടയ്ക്കുന്നതടക്കമുള്ള നടപടികൾ സംഘാടകർക്കെതിരെ എടുക്കുമെന്നു സർക്കാർ വ്യക്തമാക്കി.

ആരാധകർ മെസി കളിക്കുമെന്ന പ്രതീക്ഷയിൽ 8,300 മുതൽ 50,000 രൂപ വരെയുള്ള തുക മുടക്കി ടിക്കറ്റെടുത്തിരുന്നു. സൂപ്പർ താരം കളിക്കാതിരുന്നതോടെ ആരാധകർ വലിയ നിരാശയിലുമായി. പിന്നാലെ തുക തിരികെ വരണമെന്നാണ് അവർ ആരാധകർ ആവശ്യപ്പെടുന്നത്. അഴിമതിയാണെന്നു ആരാധകർ ആരോപണമുന്നയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com