ഹോങ്കോങ്ങില്‍ മൈതാനത്തിറങ്ങിയില്ല; മെസിയെ കൂവി കാണികള്‍,വിഡിയോ

തുടയിലെ പരിക്കിനെ തുടര്‍ന്നാണ് മെസി മത്സരത്തില്‍ കളിക്കാതിരുന്നത്
 മെസി
മെസിഎക്‌സ്

ഹോങ്കോങ്ങ്: ഹോങ്കോങ്ങില്‍ സൗഹൃദ മത്സരത്തില്‍ കളിക്കാനിറങ്ങാതിരുന്ന മെസിയെ കൂവി ആരാധകര്‍. 40,000 ത്തോളം ആരാധകര്‍ക്ക് മുന്നില്‍ 4-1 ന് ഇന്റര്‍മിയാമി വിജയിച്ച മത്സരത്തില്‍ തുടയിലെ പരിക്കിനെ തുടര്‍ന്നാണ് മെസി കളിക്കാതിരുന്നത്. മത്സരത്തിലുടനീളം സൈഡ് ബെഞ്ചിലിരുന്ന താരം കളിയില്‍ ഒരു മിനിറ്റ് പോലും പന്ത് തട്ടിയില്ല.

ആദ്യ പകുതിയില്‍ മെസ്സി കളിക്കാതിരുന്നപ്പോള്‍ തന്നെ ആരാധകര്‍ ബഹളം കൂട്ടാന്‍ തുടങ്ങിയിരുന്നു. രണ്ടാം പകുതിയിലും താരത്തെ മൈതാനത്ത് കാണാതായതോടെ 'വി വാണ്ട് മെസ്സി' എന്ന് ആരാധകര്‍ ശബ്ദം മുഴക്കി.

 മെസി
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ്: വിരാട് കോഹ് ലിയെ മറികടന്ന് രോഹിത് ഒന്നാമത്

മത്സരം അവസാനിച്ചതോടെ 'റീഫണ്ട്' എന്ന് പറഞ്ഞും കാണികള്‍ പ്രതിഷേധിച്ചു. ടിക്കറ്റ് തുക തിരിച്ച് നല്‍കണം എന്നാവശ്യപ്പെട്ട ആരാധകര്‍ മത്സര ശേഷം പ്രതിഷേധിച്ചു. മൈതാനത്തിന് ചുറ്റും സ്ഥാപിച്ച മെസിയുടെ കട്ടൗട്ടുകളും ബാനറുകളും നശിപ്പിക്കപ്പെട്ടു.

സംഭവത്തില്‍ ക്ലബ്ബിനെതിരെ ഹോങ്കോങ്ങ് സര്‍ക്കാരും രംഗത്തെത്തി. 25 കോടിയുടെ കരാറില്‍ മെസ്സി 45 മിനിറ്റെങ്കിലും കളിക്കുമെന്ന് എഴുതിയിരുന്നു. പരിക്കൊന്നുമില്ലെങ്കില്‍ മാത്രമേ ഇതില്‍ മാറ്റമുണ്ടാകൂ എന്നും അറിയിച്ചിരുന്നു. മെസിക്ക് പുറമേ ഉറുഗ്വെന്‍ സൂപ്പര്‍ താരം ലൂയിസ് സുവാരസും മയാമി നിരയിലുണ്ടായിരുന്നില്ല

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com