ഏഷ്യന്‍ കപ്പില്‍ ഒരു ഗോളും ഇല്ല! ഇന്ത്യക്ക് ഫിഫ റാങ്കിങില്‍ തിരിച്ചടി, 117ലേക്ക് വീഴും

15 സ്ഥാനങ്ങള്‍ നഷ്ടമാകും
ഇന്ത്യന്‍ ടീം
ഇന്ത്യന്‍ ടീംട്വിറ്റര്‍

ന്യൂഡല്‍ഹി: എഎഫ്‌സി ഏഷ്യന്‍ കപ്പിലെ മോശം പ്രകടനം ഫിഫ റാങ്കിങില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പിന്നോട്ടടിക്കുമെന്നു റിപ്പോര്‍ട്ടുകള്‍. ഏറ്റവും പുതിയ റാങ്കിങ് പ്രസിദ്ധീകരിക്കുമ്പോള്‍ ഇന്ത്യയുടെ സ്ഥാനം 117ാം റാങ്കിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

നിലവില്‍ ഇന്ത്യ 102ാം സ്ഥാനത്താണ്. 15 സ്ഥാനങ്ങള്‍ ഇന്ത്യക്ക് നഷ്ടമാകും. നെഗറ്റീവ് 35.57 പോയിന്റുകളാണ് ഇന്ത്യക്ക് നഷ്ടമാകുക. 117ാം സ്ഥാനത്തെത്തിയാല്‍, സമീപ കാലത്ത് റാങ്കിങില്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയായി അതു മാറും.

ഇന്ത്യന്‍ ടീം
ലോക കിരീടം നിലനിര്‍ത്താന്‍ യുവ ഇന്ത്യ... ഗ്രാന്‍ഡ് ഫിനാലെയില്‍ ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യും

ഏഷ്യന്‍ കപ്പില്‍ ഒരു ഗോള്‍ പോലും നേടാതെയാണ് ഇന്ത്യ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായത്. രണ്ട് ടീമുകള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ ഗോള്‍ അടിക്കാതെ പുറത്തായത്. മറ്റൊരു ടീം നേപ്പാളാണ്. അവര്‍ക്കും റാങ്കിങില്‍ നഷ്ടം സംഭവിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com