'4 കളിയെങ്കിലും ജയിപ്പിക്കു, അപ്പോള്‍ പറയാം'- സ്റ്റാര്‍ക്കിനു 24.75 കോടിയോ? എന്തു കാര്യത്തിനെന്ന് ഗാവസ്‌കര്‍

ആര്‍സിബിക്കായി 27 മത്സരങ്ങളില്‍ നിന്നു 34 വിക്കറ്റുകള്‍
മിച്ചല്‍ സ്റ്റാര്‍ക്ക്
മിച്ചല്‍ സ്റ്റാര്‍ക്ക്എഎഫ്പി

കൊല്‍ക്കത്ത: ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വലിയ തുക മുടക്കിയാണ് ഇത്തവണ ഓസ്‌ട്രേലിയന്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് സ്വന്തമാക്കിയത്. 24.75 കോടി രൂപയ്ക്കാണ് സ്റ്റാര്‍ക്കിന്റെ വരവ്. എന്നാല്‍ താരത്തെ ഇത്രയും തുക മുടക്കി കെകെആര്‍ സ്വന്തമാക്കിയത് എന്തു കാര്യത്തിനാണെന്നു ചോദിച്ച് ബാറ്റിങ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തി.

'തുറന്നു പറയട്ടെ, സ്റ്റാര്‍ക്കിനെ ഇത്രയും തുക മുടക്കി എത്തിക്കേണ്ട ഒരാവശ്യവുമുണ്ടായിരുന്നില്ല. അത്രയും പണമൊന്നും ഒരു താരത്തിനു മുടക്കേണ്ട കാര്യമില്ല. 14 കളിയില്‍ നാലെണ്ണത്തില്‍ അദ്ദേഹം മികവു കാണിച്ച് ടീം ജയിച്ചാല്‍ മുടക്കിയ തുകയ്ക്ക് മൂല്യമുണ്ടെന്നു പറയാം. അതില്‍ കൂടുതല്‍ മത്സരങ്ങള്‍ അദ്ദേഹം വിജയിപ്പിച്ചാല്‍ അതും അതിശയകരം തന്നെ.'

മിച്ചല്‍ സ്റ്റാര്‍ക്ക്
ഏഷ്യന്‍ കപ്പില്‍ ഒരു ഗോളും ഇല്ല! ഇന്ത്യക്ക് ഫിഫ റാങ്കിങില്‍ തിരിച്ചടി, 117ലേക്ക് വീഴും

'14 മത്സരങ്ങളില്‍ നാലെണ്ണത്തിലെങ്കിലും അദ്ദേഹം മാച്ച് വിന്നിങ് സ്‌പെല്ലുകള്‍ എറിയട്ടെ. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമുകള്‍ക്കെതിരെയും നിര്‍ണായക പ്രകടനം നടത്തി ആ ടീമുകളെ പുറത്താക്കട്ടെ. അപ്പോള്‍ മാത്രമേ ഈ കോടികള്‍ക്കു വിലയുള്ളു'- ഗാവസ്‌കര്‍ വ്യക്തമാക്കി.

2014, 15 സീസണുകളില്‍ ആര്‍സിബിക്കായി കളിച്ച താരമാണ് സ്റ്റാര്‍ക്ക്. 27 മത്സരങ്ങളില്‍ നിന്നു 34 വിക്കറ്റുകള്‍ താരം സ്വന്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com