ലോക കിരീടം നിലനിര്‍ത്താന്‍ 254 റണ്‍സ്; റെക്കോര്‍ഡ് ചെയ്സിന് ഇന്ത്യ

ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സ്
ഇന്ത്യന്‍ ടീം
ഇന്ത്യന്‍ ടീംട്വിറ്റര്‍

ബെനോനി: അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍ ഇന്ത്യക്ക് മുന്നില്‍ 254 റണ്‍സ് വിജയ ലക്ഷ്യം വച്ച് ഓസ്‌ട്രേലിയ. ടോസ് നേടി ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. നിശ്ചിത ഓവറില്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സാണ് ബോര്‍ഡില്‍ ചേര്‍ത്തത്.

അണ്ടര്‍ 19 ലോകകപ്പില്‍ ആദ്യമായാണ് ഒരു ടീം ആദ്യം ബാറ്റ് ചെയ്ത് 250നു മുകളില്‍ സ്കോര്‍ ഉയര്‍ത്തുന്നത്. ഈ സ്കോര്‍ മറികടന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് അതു റെക്കോര്‍ഡാകും. ആറാം കിരീട നേട്ടം റെക്കോര്‍ഡോടെ ആഘോഷിക്കാനുള്ള അവസരമാണ് ഇന്ത്യന്‍ കൗമാരത്തിന്.

1998ലെ ലോകകപ്പില്‍ ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്നു വിജയിച്ച ഇംഗ്ലണ്ടിന്‍റെ പേരിലാണ് റെക്കോര്‍ഡ്. ഇന്ന് വിജയിച്ചാല്‍ ഈ നേട്ടം ഇന്ത്യക്ക് സ്വന്തം.

ഇന്ത്യന്‍ ടീം
ബംഗാൾ റൺ മല കയറണം; രഞ്ജിയില്‍ സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ട് കേരളം

55 റണ്‍സെടുത്ത ഹര്‍ജാസ് സിങാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. താരം മൂന്ന് വീതം സിക്‌സും ഫോറും പറത്തി. മധ്യനിരയില്‍ 43 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 46 റണ്‍സുമായി പുറത്താകാതെ നിന്ന ഒലിവര്‍ പീക്കിന്റെ ബാറ്റിങും ഓസീസിനു നിര്‍ണായകമായി. ഓപ്പണര്‍ ഹാരി ഡിക്‌സന്‍ (42), ക്യാപ്റ്റന്‍ ഹ്യു വീഗന്‍ (48) എന്നിവരും ഓസ്‌ട്രേലിയന്‍ നിരയില്‍ തിളങ്ങി.

ഇന്ത്യക്കായി രാജ് ലിംബാനി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നമാന്‍ തിവാരി രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. സൗമി പാണ്ഡെ, മുഷീര്‍ ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com