മിയാന്‍ദാദോ, കപിലോ? ഗുജറാത്ത് ടൈറ്റന്‍സ് താരത്തിന്റെ 'പുതിയ ലുക്ക്' വൈറല്‍

80കളിലെ താരങ്ങളെ ഓര്‍മിപ്പിക്കുന്നതായി ആരാധകര്‍
രാഹുല്‍ തേവാടിയ
രാഹുല്‍ തേവാടിയട്വിറ്റര്‍'

ജംഷഡ്പുര്‍: ഗുജറാത്ത് ടൈറ്റന്‍സ് ഓള്‍ റൗണ്ടര്‍ രാഹുല്‍ തേവാടിയയുടെ പുതിയ ലുക്ക് സാമൂഹിക മാധ്യമങ്ങളില്‍ വൈറല്‍. ഹരിയാനയുടെ രഞ്ജി താരമായ തേവാടിയ ഝാര്‍ഖണ്ഡിനെതിരായ പോരാട്ടത്തിനിറങ്ങിയപ്പോഴാണ് പുതിയ ലുക്ക് ശ്രദ്ധേയമായത്.

താരത്തിന്റെ പുതിയ രൂപം 80കളിലെ താരങ്ങളെ ഓര്‍മിപ്പിക്കുന്നതായി ആരാധകര്‍ കുറിച്ചു. 1983ല്‍ ലോകകപ്പ് നേടിയ ടീമിലെ അംഗം വീണ്ടും കളിക്കാനിറങ്ങിയോ എന്നും ചില ആരാധകര്‍ ചോദിച്ചു.

ഇതാരാണ് ജാവേദ് മിയാന്‍ദാദാണോ, അതോ കപില്‍ ദേവാണോ എന്നുള്ള ചോദ്യങ്ങളും ആരാധകര്‍ ഉയര്‍ത്തുന്നു. ഒറ്റ ഫ്രെയ്മില്‍ ജാവേദ് മിയാന്‍ദാദ്, മനോജ് പ്രഭാകര്‍, ഡേവിഡ് ബുണ്‍ എന്നിവര്‍- എന്നായിരുന്നു മറ്റൊരു കമന്റ്.

ലുക്ക് മാത്രമല്ല രഞ്ജിയില്‍ മിന്നും ഫോമില്‍ ബാറ്റ് വീശുകയാണ് രാഹുല്‍. ഝാര്‍ഖണ്ഡിനെതിരായ ഹരിയാനയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് താരം വഹിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ ഹരിയാന്‍ 509 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ അതില്‍ സെഞ്ച്വറിയുമായി ടോപ് സ്‌കോററായത് രാഹുല്‍ തേവാടിയയാണ്.

212 പന്തുകള്‍ നേരിട്ട് 144 റണ്‍സാണ് താരം അടിച്ചെടുത്തത്. 24 ഫോറുകളും ഒരു സിക്‌സും സഹിതമായിരുന്നു ഇന്നിങ്‌സ്. മത്സരത്തില്‍ ഇന്നിങ്‌സിനും 205 റണ്‍സിനുമാണ് ഹരിയാന വിജയം പിടിച്ചത്.

രാഹുല്‍ തേവാടിയ
'ഐപിഎല്‍ അല്ല, രഞ്ജിയാണ് പ്രധാനം'- താരങ്ങള്‍ക്കെതിരെ ബിസിസിഐ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com