'ഐപിഎല്‍ അല്ല, രഞ്ജിയാണ് പ്രധാനം'- താരങ്ങള്‍ക്കെതിരെ ബിസിസിഐ

പൂജാര, രഹാനെ അടക്കമുള്ളവര്‍ രഞ്ജിയില്‍ നിരന്തരം കളിക്കുമ്പോള്‍ യുവ താരങ്ങള്‍ മാറിനില്‍ക്കുന്നു
ഇഷാന്‍ കിഷന്‍
ഇഷാന്‍ കിഷന്‍ട്വിറ്റര്‍

മുംബൈ: ചില താരങ്ങള്‍ രഞ്ജി ട്രോഫി കളിക്കാതെ മാറിനില്‍ക്കുന്നതില്‍ ബിസിസിഐക്ക് അതൃപ്തിയെന്നു റിപ്പോര്‍ട്ടുകള്‍. രഞ്ജി കളിക്കാതെ ഐപിഎല്ലിനായി ചില താരങ്ങള്‍ ഒരുങ്ങുന്നതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്.

വെറ്ററന്‍ താരങ്ങളായ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ അടക്കമുള്ളവര്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്താന്‍ രഞ്ജിയില്‍ നിരന്തരം കളിക്കുമ്പോഴാണ് ഇത്തരത്തില്‍ യുവ താരങ്ങള്‍ മാറിനില്‍ക്കുന്നത്. താരങ്ങളുമായി വരും ദിവസങ്ങളില്‍ ബിസിസിഐ സംസാരിക്കും.

രഞ്ജിയില്‍ അതത് സംസ്ഥാന ടീമുകള്‍ക്കായി കളിക്കുന്നവര്‍ക്ക് മാത്രമേ ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കു എന്ന കാര്യം ബിസിസിഐ കളിക്കാരെ ധരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രഞ്ജിയേക്കാള്‍ ചില താരങ്ങള്‍ ഐപിഎല്ലിനു പ്രാധാന്യം നല്‍കുകയാണെന്ന വിമര്‍ശനവും ബിസിസിഐക്കുണ്ട്.

ഇഷാന്‍ കിഷന്‍
ബംഗാളിനെതിരെ മിന്നും പ്രകടനം; രഞ്ജിയില്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി കേരളം

മാനസിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടി ഇന്ത്യന്‍ ടീമിന്റെ സമീപകാലത്തെ മത്സരങ്ങളില്‍ നിന്നു വിട്ടുനിന്ന ഇഷാന്‍ കിഷന്‍ ഈ സീസണിലെ രഞ്ജിയിലും കളിക്കാന്‍ ഇറങ്ങിയിട്ടില്ല. താരം പക്ഷേ മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹര്‍ദിക് പാണ്ഡ്യക്കൊപ്പം പരിശീലനം നടത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇഷാനോട് ദേശീയ ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് രഞ്ജി കളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. രഞ്ജി കളിച്ചാല്‍ മാത്രമേ ഇനി ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കുവെന്നും ദ്രാവിഡ് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ അതൊന്നും താരം പരിഗണിച്ചില്ലെന്നും വാര്‍ത്തകളുണ്ട്. പിന്നാലെയാണ് ബിസിസിഐ നിലപാട് വ്യക്തമാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com