'ഇന്ത്യ കിരീടം നേടും'; ട്വന്റി 20 ലോകകപ്പില്‍ രോഹിത് ശര്‍മ ക്യാപ്റ്റന്‍; പ്രഖ്യാപിച്ച് ജയ് ഷാ

ഇത്തവണത്തെ ടി20യില്‍ ഇന്ത്യ കീരീടം നേടുമെന്നും ജയ് ഷാ പറഞ്ഞു.
രോഹിത് ശര്‍മ
രോഹിത് ശര്‍മ

മുംബൈ: യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കുക രോഹിത് ശര്‍മയെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ. ഏകദിന ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് പിന്നാലെ ക്യാപ്റ്റന്‍ മാറുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നിലവില്‍ ഏകദിന, ടെസ്റ്റ് ടീമീന്റെ ക്യാപ്റ്റന്‍ രോഹിത്താണ്.

കഴിഞ്ഞ ഏകദിന ലോകകപ്പില്‍ തുടര്‍ച്ചയായ പത്ത് വിജയങ്ങള്‍ക്ക ശേഷം കലാശപ്പോരാട്ടത്തില്‍ പരാജയപ്പെട്ടെങ്കിലും ഹൃദയം കീഴടക്കാന്‍ കഴിഞ്ഞെന്ന് ജയ് ഷാ പറഞ്ഞു, ഇത്തവണത്തെ ടി20യില്‍ ഇന്ത്യ കീരീടം നേടുമെന്നും ജയ് ഷാ പറഞ്ഞു.

സുനില്‍ ഗാവസ്‌കര്‍, അനില്‍ കുംബ്ലെ, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, മുഖ്യപരീശീലകന്‍ രാഹുല്‍ ദ്രാവിഡ്, രോഹിത് ശര്‍മ, സിറാജ്, രവീന്ദ്ര ജഡേജ തുടങ്ങിയ നിരവധി പേര്‍ പങ്കെടുത്ത ചടങ്ങിലായിരുന്നു ജയ്ഷായുടെ പ്രഖ്യാപനം,

ഐപിഎല്‍ പ്ലേ ഓഫില്‍ പ്രവേശിക്കാത്ത, ലോകകപ്പ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട ടീമംഗങ്ങളെ നേരത്തേതന്നെ ന്യൂയോര്‍ക്കിലേക്കയക്കാനാണ് ബിസിസിഐയുടെ തീരുമാനം. ഐപിഎല്‍ നോക്കൗട്ട് ഘട്ടം കളിക്കുന്നവര്‍ ടൂര്‍ണമെന്റ് അവസാനത്തില്‍ ടീമിനൊപ്പം ചേരും.

ജൂണ്‍ ഒന്നിനാണ് ടി20 ലോകകപ്പ് ആരംഭിക്കുക. ജൂണ്‍ അഞ്ചിന് ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ മത്സരം. ഗ്രൂപ്പ് എ യില്‍ ജൂണ്‍ ഒന്‍പതിന് പാകിസ്ഥാനുമായും ഇന്ത്യക്ക് മത്സരമുണ്ട്. 2007-ലെ ടി20 ഉദ്ഘാടന ലോകകപ്പ് മത്സരത്തിനുശേഷം ഇന്ത്യ ഇതുവരെ ടി20 കിരീടം ചൂടിയിട്ടില്ല.

രോഹിത് ശര്‍മ
പ്രായത്തിലും മുന്നില്‍; ഷാക്കിബിന്റെ കോട്ട തകര്‍ത്ത് നബി; ഐസിസി ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ ഒന്നാമത്; മാറ്റമില്ലാതെ ബുമ്ര

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com