ജഡേജയ്ക്കും സെഞ്ച്വറി; അരങ്ങേറ്റം ഗംഭീരമാക്കി സര്‍ഫറാസ് ഖാന്‍, അര്‍ധ സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

ജഡേജയുടെ നാലാം ടെസ്റ്റ് സെഞ്ച്വറി
ജഡേജ
ജഡേജപിടിഐ

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പിന്നാലെ സെഞ്ച്വറിയടിച്ച് ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയും. 198 പന്തുകള്‍ നേരിട്ട് ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം ജഡേജ 100 റണ്‍സ് കണ്ടെത്തി. നാലാം ടെസ്റ്റ് സെഞ്ച്വറിയാണ് ജഡേജ രാജ്കോട്ടില്‍ അടിച്ചെടുത്തത്.

നേരത്തെ 196 പന്തില്‍ 14 ഫോറും മൂന്ന് സിക്‌സും സഹിതം രോഹിത് 131 റണ്‍സെടുത്താണ് രോഹിത് മടങ്ങിയത്. 11ാം ടെസ്റ്റ് സെഞ്ച്വറിയാണ് രോഹിത് കുറിച്ചത്.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെന്ന നിലയില്‍. അരങ്ങേറ്റ മത്സരം അവിസ്മരണീയമാക്കി സര്‍ഫറാസ് ഖാന്‍ നിര്‍ഭാഗ്യത്തിനു റണ്ണൗട്ടായി. താരം 66 പന്തില്‍ 9 ഫോറും ഒരു സിക്‌സും സഹിതം 62 റണ്‍സെടുത്തു. ജഡേജയ്‌ക്കൊപ്പം നൈറ്റ് വാച്മാന്‍ കുല്‍ദീപ് യാദവാണ് ക്രീസില്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടോസ് നേടി ഇന്ത്യ ബാറ്റിങിനു ഇറങ്ങുകയായിരുന്നു. 33 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യയെ നാലാം വിക്കറ്റില്‍ ഒന്നിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ- രവീന്ദ്ര ജഡേജ സഖ്യമാണ് കരകയറ്റിയത്.

യശസ്വി ജയ്‌സ്വാള്‍ (10), ശുഭ്മാന്‍ ഗില്‍ (0), രജത് പടിദാര്‍ എന്നിവരാണ് പുറത്തായത്.

ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ടോം ഹാര്‍ട്‌ലി ഒരു വിക്കറ്റെടുത്തു.

ജഡേജ
സെഞ്ച്വറിയടിച്ച് രോഹിത് മടങ്ങി; 200 കടന്ന് ഇന്ത്യ, നാല് വിക്കറ്റുകള്‍ നഷ്ടം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com