ട്വന്റി 20 ലോകകപ്പില്‍ ദ്രാവിഡ് തന്നെ മുഖ്യപരിശീലകന്‍; ജയ് ഷാ

ഇത്തവണ യുഎസിലും വെസ്റ്റിന്‍ഡീസിലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്.
രാഹുല്‍ ദ്രാവിഡ്
രാഹുല്‍ ദ്രാവിഡ് പിടിഐ

മുംബൈ: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരീശീലകന്‍ രാഹുല്‍ ദ്രാവിഡ് ആയിരിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. കഴിഞ്ഞ വര്‍ഷത്തെ എകദിന ലോകകപ്പോടെ ദ്രാവിഡിന്റെ കരാര്‍ കാലാവധി അവസാനിച്ചിരുന്നു. എന്നാല്‍ വീണ്ടും പരിശീലന സ്ഥാനത്ത് തുടരാന്‍ ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു.

'2023 ലോകകപ്പിന് തൊട്ടുപിന്നാലെ ഇന്ത്യന്‍ ടീമുമായി ദ്രാവിഡിന് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പോകേണ്ടിവന്നു. അതിനിടയില്‍ പരസ്പരം കണ്ടുമുട്ടിയത് ഇന്നലെയാണ്. ദ്രാവിഡിനെ പോലെയുള്ളവരുടെ കരാറിനെക്കുറിച്ച് എന്തിനാണ് വേവലാതിപ്പെടുന്നതെന്നും ട്വന്റി 20 ലോകകപ്പില്‍ ദ്രാവിഡിന്റെ പരിശീലിനത്തിന് കീഴിലായിരിക്കും ഇന്ത്യന്‍ ടീം ഇറങ്ങുക'-ജയ് ഷാ പറഞ്ഞു. ലോകകപ്പിന് മുന്‍പായി ഇത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ നയിക്കുമെന്ന് ജയ് ഷാ പറഞ്ഞിരുന്നു. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ബാര്‍ബഡോസില്‍ ഇന്ത്യ ലോകകപ്പ് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ യുഎസിലും വെസ്റ്റിന്‍ഡീസിലുമായാണ് ടൂര്‍ണമെന്റ് നടക്കുന്നത്.

20 ടീമുകളാണ് ഇത്തവണത്തെ ട്വന്റി20 ലോകകപ്പില്‍ ഏറ്റുമുട്ടുന്നത്. ആകെ 55 മത്സരങ്ങളാണുള്ളത്. ടൂര്‍ണമെന്റിലെ ആദ്യ മത്സരം ജൂണ്‍ 1ന് ആതിഥേയരായ യുഎസും കാനഡയും തമ്മിലാണ്. ജൂണ്‍ 29നാണ് ഫൈനല്‍ മത്സരം. ഗ്രൂപ്പ് എയില്‍ യുഎസ്, കാനഡ, അയര്‍ലന്‍ഡ്, പാക്കിസ്ഥാന്‍ എന്നിവയ്‌ക്കൊപ്പമാണ് ഇന്ത്യയുമുള്ളത്. ജൂണ്‍ 5ന് അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ 9ന് ഇന്ത്യ പാക്കിസ്ഥാന്‍ പോരാട്ടം ന്യൂയോര്‍ക്കില്‍ നടക്കും.

രാഹുല്‍ ദ്രാവിഡ്
'ഇന്ത്യ കിരീടം നേടും'; ട്വന്റി 20 ലോകകപ്പില്‍ രോഹിത് ശര്‍മ ക്യാപ്റ്റന്‍; പ്രഖ്യാപിച്ച് ജയ് ഷാ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com