
ഇംഗ്ലണ്ടിനെരിരായ രണ്ടാം ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത യശസ്വി ജയ്‌സ്വാളിനെ പ്രശംസിച്ച് ക്രിക്കറ്റ് ലോകത്ത് നിന്ന് നിരവധി പേര്‍ എത്തിയിരുന്നു. മത്സരത്തില്‍ ഇരട്ട സെഞ്ച്വറിയോടെ 209 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്.
എന്നാല്‍ ഈ പ്രകടനത്തിന്റെ പേരില്‍ താരത്തെ ഇതിഹാസങ്ങളുമായി താരമ്യപ്പെടുത്തുന്നതിനെതിരെ രംഗത്തുവന്നിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം വിരേന്ദര്‍ സെവാഗ്.
താരത്തെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഡോണ്‍ ബ്രാഡ്മാന്‍ തുടങ്ങിയ ഇതിഹാസങ്ങളൊടൊപ്പം താരതമ്യം ചെയ്യുന്നത് ശരിയല്ലെന്നു സെവാഗ് പറഞ്ഞു. ഇത്തരം താരമ്യങ്ങളെ തള്ളിയ സെവാഗ് ഇവയെല്ലാം അപക്വമാണെന്നും പറഞ്ഞു. ദുബായില്‍ ഒരു ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് സെവാഗ് ഇക്കാര്യം പറഞ്ഞത്. ജയ്‌സ്വാള്‍ മികച്ച ബാറ്ററാണ്, പക്ഷേ താരതമ്യങ്ങള്‍ വളരെ നേരത്തെയായി പോയെന്ന് കരുതുന്നു സെവാഗ് പറഞ്ഞു.
സെവാഗിന്റെ അഭിപ്രായത്തെ മുന്‍ താരം ഗൗതം ഗംഭീറും പിന്തുണച്ചു, യുവ കളിക്കാരെ സമ്മര്‍ദമില്ലാതെ കളിപ്പിക്കേണ്ടതിന്റെ പ്രാധാന്യവും ഗംഭീര്‍ പറഞ്ഞു. ജയ്‌സ്വാളിന്റേത് മികച്ച പ്രകടനമാണെന്ന് പറഞ്ഞ ഗംഭീര്‍ യുവ പ്രതിഭകളെ അമിത ആത്മവിശ്വാസം നല്‍കരുതെന്നും മുന്നറിയിപ്പ് നല്‍കി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക