ഡുക്കറ്റിന്റെ 'ബാസ് ബോള്‍ മൂഡില്‍' വലഞ്ഞ് ഇന്ത്യ; തകര്‍ത്തടിച്ച് സെഞ്ച്വറി, ഇംഗ്ലണ്ട് കുതിക്കുന്നു

ബെന്‍ ഡുക്കറ്റിനു മൂന്നാം ടെസ്റ്റ് സെഞ്ച്വറി
ബെന്‍ ഡുക്കറ്റ്
ബെന്‍ ഡുക്കറ്റ്പിടിഐ

രാജ്കോട്ട്: മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ഇംഗ്ലണ്ട് പിടിമുറുക്കുന്നു. ബാസ്‌ബോള്‍ ശൈലിയില്‍ ഇംഗ്ലണ്ട് അതിവേഗത്തില്‍ സ്‌കോര്‍ ചെയ്യുന്നു. ഓപ്പണര്‍ ബെന്‍ ഡുക്കറ്റിന്റെ സെഞ്ച്വറിയാണ് അവര്‍ക്ക് കരുത്താകുന്നത്. മൂന്നാം ടെസ്റ്റ് സെഞ്ച്വറി നേടിയ ഡുക്കറ്റിന്റെ ബലത്തില്‍ ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സെന്ന ശക്തമായ നിലയില്‍. ഇന്ത്യന്‍ സ്‌കോറിനൊപ്പമെത്താന്‍ ഇംഗ്ലണ്ടിനു വേണ്ടത് 252 റണ്‍സ് കൂടി.

104 പന്തില്‍ 127 റണ്‍സുമായി ഡുക്കറ്റ് ബാറ്റിങ് തുടരുന്നു. 1 റണ്ണുമായി ജോ റൂട്ടും ക്രീസില്‍. 21 ഫോറും രണ്ട് സിക്സും സഹിതമാണ് ഡുക്കറ്റിന്‍റെ ശതകം.

15 റണ്‍സെടുത്ത സഹ ഓപ്പണര്‍ സാക് ക്രൗളിയുടെ വിക്കറ്റാണ് ഇംഗ്ലണ്ടിനു ആദ്യം നഷ്ടമായത്. ആര്‍ അശ്വിനാണ് വിക്കറ്റ്.

37 റണ്‍സുമായി ഒലി പോപ്പിന്റെ വിക്കറ്റാണ് ഇംഗ്ലണ്ടിനു രണ്ടാമത് നഷ്ടമായത്. ഡുക്കറ്റിനൊപ്പം ടീമിനെ മുന്നോട്ടു നയിക്കുന്നതിനിടെ ഒലി പോപ്പിനെ മുഹമ്മദ് സിറാജാണ് മടക്കിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നേരത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ച്വറികളും അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്റെ അര്‍ധ സെഞ്ച്വറിയും ഇന്ത്യക്ക് കരുത്തായി. വാലറ്റത്ത് ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ജസ്പ്രിത് ബുംറ എന്നിവരുടെ സംഭാവനകളും നിര്‍ണായകമായി.

രോഹിത് ശര്‍മ (131), രവീന്ദ്ര ജഡേജ (112), സര്‍ഫറാസ് ഖാന്‍ (62), ധ്രുവ് ജുറേല്‍ (46), അശ്വിന്‍ (37), ബുംറ (26) എന്നിങ്ങനെയാണ് ഇന്ത്യന്‍ താരങ്ങളുടെ സ്‌കോറുകള്‍.

ഇംഗ്ലണ്ടിനായി മാര്‍ക് വുഡ് നാല് വിക്കറ്റുകള്‍ വീഴ്ത്തി. റെഹാന്‍ അഹമദ് രണ്ട് വിക്കറ്റെടുത്തു. ജെയിംസ് ആന്‍ഡേഴ്സന്‍, ടോം ഹാര്‍ട്ലി, ജോ റൂട്ട് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ബെന്‍ ഡുക്കറ്റ്
ടെസ്റ്റില്‍ 500 വിക്കറ്റുകള്‍! ചരിത്രമെഴുതി ആര്‍ അശ്വിന്‍; രണ്ടാം ഇന്ത്യന്‍ താരം, ഇതിഹാസ പട്ടികയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com