യശസ്വിയുടെ സെഞ്ച്വറി, ഗില്ലിന്റെ അര്‍ധ ശതകം; കളി വരുതിയില്‍ നിര്‍ത്തി ഇന്ത്യ

ഇന്ത്യന്‍ ലീഡ് 322 റണ്‍സ്
യശസ്വി ജയ്‌സ്വാള്‍
യശസ്വി ജയ്‌സ്വാള്‍പിടിഐ

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മികച്ച ലീഡില്‍. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെന്ന മികച്ച സ്‌കോറില്‍. ഇന്ത്യയുടെ ലീഡ് ഇതോടെ 322 റണ്‍സില്‍.

ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ നേടിയ സെഞ്ച്വറിയും ശുഭ്മാന്‍ ഗില്ലിന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് കരുത്തായത്. യശസ്വി 133 പന്തുകള്‍ നേരിട്ട് ഒന്‍പത് ഫോറും അഞ്ച് സിക്‌സും സഹിതം 104 റണ്‍സ് എടുത്തു. താരം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങി. ടെസ്റ്റിലെ മൂന്നാം സെഞ്ച്വറിയും ഈ പരമ്പരയിലെ രണ്ടാം ശതകവുമാണ് യശസ്വി കുറിച്ചത്.

ശുഭ്മാന്‍ ഗില്‍ ബാറ്റിങ് തുടരുന്നു. താരം 65 റണ്‍സുമായി നില്‍ക്കുന്നു. ആറ് ഫോറും രണ്ട് സിക്‌സും സഹിതമാണ് ശുഭ്മാന്‍ ഗില്ലിന്റെ ബാറ്റിങ്. കളി നിര്‍ത്തുമ്പോള്‍ രാത്രി കാവല്‍ക്കാരന്‍ കുല്‍ദീപ് യാദവാണ് ക്രീസില്‍. താരം മൂന്ന് റണ്‍സെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

യശസ്വി റിട്ടയേര്‍ഡ് ചെയ്തതിനു പിന്നാലെ എത്തിയ രജത് പടിദാര്‍ പൂജ്യത്തില്‍ പുറത്തായി നിരാശപ്പെടുത്തി. താരം പത്ത് പന്തുകള്‍ ചെറുത്തെങ്കിലും റണ്ണൊന്നും ഇല്ല. ടോം ഹാര്‍ട്‌ലിക്കാണ് വിക്കറ്റ്.

രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് രോഹിതിനെയാണ് ആദ്യം നഷ്ടമായത്. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ രോഹിത് രണ്ടാം ഇന്നിങ്സില്‍ 19 റണ്‍സില്‍ പുറത്തായി. ജോ റൂട്ടിനാണ് വിക്കറ്റ്.

ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 319 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. ഒന്നാം ഇന്നിങ്സില്‍ ഇന്ത്യ 445 റണ്‍സിനു പുറത്തായി. 126 റണ്‍സ് ലീഡുമായാണ് മൂന്നാം ദിനം ഇന്ത്യ ബാറ്റിങ് തുടങ്ങിയത്.

നേരത്തെ നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് പോകാന്‍ അനുവദിക്കാതെ പിടിച്ചു നിര്‍ത്തിയത്. ബെന്‍ ഡുക്കറ്റാണ് അവരുടെ ടോപ് സ്‌കോറര്‍. താരം 153 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് (41), ഒലി പോപ്പ് (39) എന്നിവരും തിളങ്ങി. മറ്റൊരാളും ക്രീസില്‍ അധികം നിന്നില്ല. കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ജസ്പ്രിത് ബുംറ, ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റടുത്തു.

യശസ്വി ജയ്‌സ്വാള്‍
കറുത്ത ആംബാൻഡ് ധരിച്ച് ഇന്ത്യൻ താരങ്ങൾ; വൈകിയെന്ന് ഗാവസ്കർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com