6,6,6 ആൻഡേഴ്സനെ തല്ലി യശസ്വി! സിക്സിൽ, ഇരട്ട സെഞ്ച്വറിയിൽ റെക്കോർഡ്

ഒരിന്നിങ്സിലും പരമ്പരയിലും ഏറ്റവും കൂടുതല്‍ സിക്സുകള്‍
ഇരട്ട സെഞ്ച്വറി ആഘോഷിക്കുന്ന യശസ്വി ജയ്സ്വാള്‍
ഇരട്ട സെഞ്ച്വറി ആഘോഷിക്കുന്ന യശസ്വി ജയ്സ്വാള്‍പിടിഐ

രാജ്കോട്ട്: ഇന്ത്യയെ ചരിത്ര ടെസ്റ്റ് വിജയത്തിലേക്ക് നയിക്കുന്നതിൽ നിർണായകമായത് യുവ താരം യശസ്വി ജയ്സ്വാൾ നേടിയ ഇരട്ട സെഞ്ച്വറിയായിരുന്നു. ഇരട്ട സെഞ്ച്വറിക്കൊപ്പം താരം ഒരു റെക്കോർഡ‍ും സ്വന്തം പേരിലാക്കി. ടെസ്റ്റ് ക്രിക്കറ്റിൻറെ ഒരിന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സുകൾ തൂക്കുന്ന താരമെന്ന റെക്കോർഡിനൊപ്പമാണ് യശസ്വി എത്തിയത്.

മത്സരത്തിൽ 12 സിക്സുകളാണ് താരം പറത്തി വിട്ടത്. ഇത്രയും സിക്സുകൾ പറത്തിയ മുൻ പാക് നായകൻ വസീം അക്രത്തിനൊപ്പമാണ് യശസ്വിയും ഇടം പിടിച്ചത്. 1996ൽ സിംബാബ്‍വെക്കിതിരെയാണ് അക്രം 12 സിക്സുകൾ തൂക്കിയത്.

ഒരു പരമ്പരയിൽ തന്നെ 20, അതിനു മുകളിൽ സിക്സർ തൂക്കുന്ന ആദ്യ താരമായും യശസ്വി മാറി. ടെസ്റ്റ് ക്രിക്കറ്റിൻറെ ചരിത്രത്തിൽ തന്നെ ഇത്തരമൊരു പ്രകടനം ആദ്യമാണ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒപ്പം ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ ഇരട്ട സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടവും താരം സ്വന്തമാക്കി. ഗാവസ്കർ അടക്കമുള്ള താരങ്ങൾക്ക് ഒരു ഇരട്ട സെ‍ഞ്ച്വറിയാണ് ഇംഗ്ലണ്ടിനെതിരെയുള്ളത്. കോഹ്‍ലി, കാംബ്ലി, ദ്രാവിഡ്, പൂജാര, ഗുണ്ടപ്പ വിശ്വനാഥ്, മൻസൂർ അലി ഖാൻ പട്ടൗടി എന്നിവരും ഗാവസ്കറിനു പുറമെ ഇംഗ്ലണ്ടിനെതിരെ ഒരു തവണ ഇരട്ട സെഞ്ച്വറി നേടിയ താരങ്ങളാണ്.

ഇതിനൊപ്പം സിക്സറിൽ ഇന്ത്യ സ്വന്തം റെക്കോർഡ് തിരുത്തി. ഒരു ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടുന്ന ടീമെന്ന നേട്ടമാണ് തിരുത്തിയത്. പരമ്പരയിൽ മൂന്ന് മത്സരങ്ങൾ പിന്നിടുമ്പോൾ ഇന്ത്യ നേടിയ സിക്സുകളുടെ എണ്ണം 48ആയി. 2019ൽ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ നേടിയ 47 സിക്സുകളാണ് പഴങ്കഥയായത്.

41കാരനായ, ടെസ്റ്റിൽ 700 വിക്കറ്റുകൾ നേടുന്ന ചരിത്രത്തിലെ മൂന്നാമത്തെ താരമെന്ന നേട്ടത്തിൻറെ വക്കിലുള്ള വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്സനെ ഹാട്രിക്ക് സിക്സുകൾ തൂക്കി യശസ്വി പെരുക്കിയതും ശ്രദ്ധേയമായി.

ഇരട്ട സെഞ്ച്വറി ആഘോഷിക്കുന്ന യശസ്വി ജയ്സ്വാള്‍
'രാജ്കോട്ടിൽ രാജകീയം'- 90 വർഷത്തെ ചരിത്രത്തിൽ മൂന്നാം തവണ! നാണംകെട്ട് ഇംഗ്ലണ്ട്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com