സന്തോഷ് ട്രോഫി ലോകത്തെവിടെ നിന്നും കാണാം; ഫിഫ പ്ലസില്‍ സൗജന്യ സ്ട്രീമിങ്

ഗ്രൂപ്പ് ഘട്ടം, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നിവയുള്‍പ്പെടെ അവസാന റൗണ്ടിലെ 37 മത്സരങ്ങളും ഫിഫ പ്ലസില്‍ സൗജന്യമായി തത്സമയം സംപ്രേഷണം ചെയ്യും.
സന്തോഷ് ട്രോഫി ഫിഫ പ്ലസില്‍ സൗജന്യമായി തത്സമയം സംപ്രേഷണം
സന്തോഷ് ട്രോഫി ഫിഫ പ്ലസില്‍ സൗജന്യമായി തത്സമയം സംപ്രേഷണം പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സന്തോഷ് ട്രോഫി ചരിത്രത്തിലാദ്യമായി ലോകത്തെല്ലായിടത്തും ഫിഫ പ്ലസിലൂടെ സൗജന്യമായി തത്സമയം സംപ്രേഷണം ചെയ്യുമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു.

ഫെബ്രുവരി 21 ന് തുടങ്ങി മാര്‍ച്ച് 9 ന് അവസാനിക്കുന്ന ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ റൗണ്ട് അരുണാചല്‍ പ്രദേശിലെ യുപിയയിലുള്ള ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തിലാണ് നടക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സന്തോഷ് ട്രോഫി ഫിഫ പ്ലസില്‍ സൗജന്യമായി തത്സമയം സംപ്രേഷണം
ഒരോവറില്‍ ആറു സിക്സ്! ശാസ്ത്രിക്കും യുവരാജിനും ഋതുരാജിനുമൊപ്പം വംശി കൃഷ്ണ, വീഡിയോ

ഗ്രൂപ്പ് ഘട്ടം, ക്വാര്‍ട്ടര്‍ ഫൈനല്‍, സെമി ഫൈനല്‍, ഫൈനല്‍ എന്നിവയുള്‍പ്പെടെ അവസാന റൗണ്ടിലെ 37 മത്സരങ്ങളും ഫിഫ പ്ലസില്‍ സൗജന്യമായി തത്സമയം സംപ്രേഷണം ചെയ്യും.

വെബ്, മൊബൈല്‍ വെബ്, മൊബൈല്‍ ആപ്പ്, കണക്റ്റുചെയ്ത ടിവി ആപ്ലിക്കേഷനുകള്‍, ഫാസ്റ്റ് ചാനലുകള്‍ എന്നിവയിലുടനീളം ലഭ്യമായ ഫിഫയുടെ ഡയറക്ട് ടു കണ്‍സ്യൂമര്‍ വീഡിയോ പ്ലാറ്റ്ഫോമാണ് ഫിഫ പ്ലസ്. ഫുള്‍ മാച്ച് റീപ്ലേകളും ഫിഫ പ്ലസില്‍ ലഭ്യമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com