ജയത്തിലേക്ക് വേണ്ടത് 74 റണ്‍സ് കൂടി; ഇന്ത്യക്ക് പ്രതീക്ഷ, മൂന്ന് വിക്കറ്റുകള്‍ നഷ്ടം

രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി നേടി മടങ്ങി
ശുഭ്മാന്‍ ഗില്ലിന്‍റെ ബാറ്റിങ്
ശുഭ്മാന്‍ ഗില്ലിന്‍റെ ബാറ്റിങ്ട്വിറ്റര്‍

റാഞ്ചി: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ജയിക്കാന്‍ 74 റണ്‍സ് കൂടി. ഉച്ച ഭക്ഷണത്തിനു പിരിയുമ്പോള്‍ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെന്ന നിലയില്‍. 192 റണ്‍സ് വിജയ ലക്ഷ്യമാണ് ഇന്ത്യക്ക് മുന്നില്‍.

18 റണ്‍സുമായി ശഭ്മാന്‍ ഗില്ലും മൂന്ന് റണ്‍സുമായി രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. രണ്ടാം ഇന്നിങ്‌സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം വെറും 145 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചത് കളിയില്‍ നിര്‍ണായകമായി. 191 റണ്‍സ് ലീഡാണ് ഇംഗ്ലണ്ട് ആകെ സ്വന്തമാക്കിയത്. ഒന്നാം ഇന്നിങ്‌സില്‍ 353 റണ്‍സെടുത്തു, ഇന്ത്യയുടെ പോരാട്ടം 307ല്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. 46 റണ്‍സ് ലീഡാണ് അവര്‍ ഒന്നാം ഇന്നിങ്‌സില്‍ സ്വന്തമാക്കിയത്.

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യക്കായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ അര്‍ധ സെഞ്ച്വറി നേടി. നായകന്‍ 5 ഫോറും ഒരു സിക്‌സും സഹിതം 55 റണ്‍സെടുത്തു. സഹ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 37 റണ്‍സില്‍ മടങ്ങി. പിന്നാലെ വന്ന രജത് പടിദാറിനു തിളങ്ങാനായില്ല. താരം ആറ് പന്തില്‍ റണ്ണൊന്നുമെടുക്കാതെ മടങ്ങി.

യശസ്വിയുടെ വിക്കറ്റ് ജോ റൂട്ടിനാണ്. പിന്നാലെയാണ് രോഹിത് മടങ്ങിയത്. ടോം ഹാര്‍ട്ലിക്കാണ് വിക്കറ്റ്. രജതിനെ ഷൊയ്ബ് ബഷീറാണ് മടക്കിയത്.

വിക്കറ്റ് നഷ്ടമില്ലാതെ 40 റണ്‍സെന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം തുടങ്ങിയത്. സ്‌കോര്‍ 84ല്‍ നില്‍ക്കെയാണ് യശസ്വി മടങ്ങിയത്. 99ല്‍ രോഹിതും 100ല്‍ എത്തിയപ്പോള്‍ രജതും പുറത്ത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം ഇന്നിങ്സില്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം വെറും 145 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ഇന്ത്യക്ക് സാധിച്ചത് കളിയില്‍ നിര്‍ണായകമായി. 191 റണ്‍സ് ലീഡാണ് ഇംഗ്ലണ്ട് ആകെ സ്വന്തമാക്കിയത്.

ഒന്നാം ഇന്നിങ്സില്‍ 353 റണ്‍സെടുത്തു, ഇന്ത്യയുടെ പോരാട്ടം 307ല്‍ അവസാനിപ്പിച്ചാണ് ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. 46 റണ്‍സ് ലീഡാണ് അവര്‍ ഒന്നാം ഇന്നിങ്സില്‍ സ്വന്തമാക്കിയത്.

ശുഭ്മാന്‍ ഗില്ലിന്‍റെ ബാറ്റിങ്
അതിവേഗം ജയത്തിലേക്ക് നീങ്ങി ഇന്ത്യ; രോഹിതിനു അര്‍ധ സെഞ്ച്വറി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com