വാലറ്റക്കാരുടെ അത്ഭുതപ്രകടനം; പത്താമനും പതിനൊന്നാമനും സെഞ്ച്വറി; രഞ്ജിയില്‍ റെക്കോര്‍ഡ് ഇട്ട് താരങ്ങള്‍

സെഞ്ച്വറി നേടിയ മുംബൈ താരങ്ങളായ തനുഷ് കൊട്യാനും തുഷാര്‍ ദേശ്പാണ്ഡെയും
സെഞ്ച്വറി നേടിയ മുംബൈ താരങ്ങളായ തനുഷ് കൊട്യാനും തുഷാര്‍ ദേശ്പാണ്ഡെയുംഎക്‌സ്

മുംബൈ: രഞ്ജി ട്രോഫിയില്‍ ബറോഡയ്‌ക്കെതിരായ ക്വാര്‍ട്ടറില്‍ സെഞ്ച്വറി നേടി വാലറ്റക്കാരുടെ അത്ഭുത പ്രകടനം. മുംബൈ താരങ്ങളായ തനുഷ് കൊട്യാനും തുഷാര്‍ ദേശ്പാണ്ഡെയുമാണ് സെഞ്ച്വറി നേടിയത്. 78 വര്‍ഷത്തിനിടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ പത്താമനും പതിനൊന്നാമനും സെഞ്ചറി സ്വന്തമാക്കുന്ന ആദ്യസംഭവം കൂടിയാണിത്.

1946ല്‍ ചാന്ദു സര്‍വതെയും ഷുതെ ബാനര്‍ജിയുമാണ് ഈ നേട്ടത്തിലെത്തിയ ആദ്യ ഇന്ത്യന്‍ സഖ്യം. ഒന്‍പതു വിക്കറ്റിന് 337 റണ്‍സ് എന്ന നിലയിലാണ് തനുഷ് തുഷാര്‍ സഖ്യം കൈകോര്‍ക്കുന്നത്. 120 പന്തുകള്‍ നേരിട്ട തനുഷ് 129 റണ്‍സുമായി പുറത്താകാതെനിന്നു. തുഷാര്‍ ദേശ്പാണ്ഡെ 129 പന്തില്‍ 123 റണ്‍സെടുത്തു. തനുഷ് 115 പന്തുകളിലും തുഷാര്‍ 112 പന്തുകളിലും സെഞ്ചറിയിലെത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മത്സരത്തില്‍ പത്താം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടും ഇതോടെ ഇവരുടെ പേരിലായി. വാലറ്റക്കാരായ ഇരുവരും 232 റണ്‍സിന്റെ കൂട്ടുകെട്ടാണ് തീര്‍ത്തത്. ഒരു റണ്‍ മാത്രം അകലെ വച്ചാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൈ എത്തും ദൂരത്ത് നിന്ന് ഇവര്‍ക്ക് നഷ്ടമായത്. 1991-92 സീസണില്‍ ഡല്‍ഹിയ്ക്കായി മനീന്ദര്‍ സിങും അജിത് ശര്‍മയും നേടിയ 233 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന സ്‌കോര്‍.

സെഞ്ച്വറി നേടിയ മുംബൈ താരങ്ങളായ തനുഷ് കൊട്യാനും തുഷാര്‍ ദേശ്പാണ്ഡെയും
'ഹെല്‍മറ്റ് ധരിക്കാതെ ഹീറോ ആകാനാണോ'- സര്‍ഫറാസിനെ ശകാരിച്ച് രോഹിത് (വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com