'ഹെല്‍മറ്റ് ധരിക്കാതെ ഹീറോ ആകാനാണോ'- സര്‍ഫറാസിനെ ശകാരിച്ച് രോഹിത് (വീഡിയോ)

ഫീൽഡിലായാലും റോഡിലായാലും ഹെൽമറ്റ് നിർബന്ധമെന്നു കേരള പൊലീസ്
വീഡിയോ സ്ക്രീന്‍ ഷോട്ട്
വീഡിയോ സ്ക്രീന്‍ ഷോട്ട്

റാഞ്ചി: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മത്സരത്തിനിടെ ഫീല്‍ഡ് ചെയ്യുമ്പോള്‍ സര്‍ഫറാസ് ഖാന്‍ ഹെല്‍മറ്റ് ധരിക്കാതെ നിന്നപ്പോള്‍ രോഹിത് താരത്തെ ശകാരിച്ചതും ഹെല്‍മറ്റ് ധരിപ്പിച്ചതും ശ്രദ്ധേയമായിരുന്നു. ഇതിന്റെ വീഡിയോ വൈറലായി മാറുകയും ചെയ്തു.

ഈ വീഡിയോ പങ്കിട്ട് കേരള പൊലീസ് റോഡിലും ഫീല്‍ഡിലും ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തു പറയുകയാണ്. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പൊലീസിന്റെ അവബോധം. റോഡിലായാലും ഫീല്‍ഡിലായാലും ഹെല്‍മറ്റ് നിര്‍ബന്ധം എന്ന കുറിപ്പോടെയാണ് പൊലീസ് വീഡിയോ പങ്കിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമാന വീഡിയോ ട്വിറ്ററില്‍ ഡല്‍ഹി പൊലീസും പങ്കിട്ടു. പൊതുജനത്തിനു ഹെല്‍മറ്റിന്റെ പ്രാധാന്യം മനസിലാക്കാനായാണ് ഡല്‍ഹി പൊലീസും വീഡിയോ പങ്കിട്ടത്.

നാലാം ടെസ്റ്റിന്റെ മൂന്നാം ദിനത്തിലാണ് സംഭവം. സില്ലി മിഡ് ഓഫിലേക്ക് ഫീല്‍ഡിനായി സര്‍ഫറാസിനെ രോഹിത് വിളിച്ചു. താരം ഈ സമയത്ത് ലോങ് ഓണില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ വിളിച്ചപ്പോള്‍ ഹെല്‍മറ്റ് ധരിക്കാതെയാണ് സര്‍ഫറാസ് ഫീല്‍ഡ് ചെയ്യാന്‍ ശ്രമിച്ചത്. ഇതാണ് നായകനെ ചൊടിപ്പിച്ചത്. 'ഹെല്‍മറ്റ് ധരിക്കാതെ ഹീറോ ആകാന്‍ നില്‍ക്കണ്ട'- എന്നു രോഹിത് സര്‍ഫറാസിനോടു പറയുന്നുണ്ട്.

വീഡിയോ സ്ക്രീന്‍ ഷോട്ട്
'പരിക്ക് ധൈര്യത്തോടെ മറികടക്കുമെന്നു എനിക്ക് ഉറപ്പുണ്ട്'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com