ന്യൂസിലന്‍ഡ് പേസര്‍ നീല്‍ വാഗ്നര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

64 ടെസ്റ്റില്‍ നിന്നു 260 വിക്കറ്റുകള്‍
നീല്‍ വാഗ്നര്‍
നീല്‍ വാഗ്നര്‍ട്വിറ്റര്‍

ക്രൈസ്റ്റ് ചര്‍ച്ച്: വെറ്ററന്‍ ന്യൂസിലന്‍ഡ് ഇടം കൈയന്‍ പേസര്‍ നീല്‍ വാഗ്നര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ഓസ്‌ട്രേലിയക്കെതിരായ വ്യാഴാഴ്ച ആംരഭിക്കാനിരിക്കുന്ന രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമില്‍ താരവുമുണ്ടായിരുന്നു. എന്നാല്‍ പരമ്പരയ്ക്ക് നില്‍ക്കാതെ 37കാരനായ താരം വിരമിക്കല്‍ പ്രഖ്യാപിക്കുകയായിരുന്നു.

64 ടെസ്റ്റുകളില്‍ നിന്നു 260 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ന്യൂസിലന്‍ഡിനായി ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത താരങ്ങളുടെ പട്ടികയില്‍ അഞ്ചാമത് വാഗ്നറാണ്. ദക്ഷിണാഫ്രിക്കയില്‍ ജനിച്ച വാഗ്നര്‍ പിന്നീട് ന്യൂസിലന്‍ഡിലേക്ക് കുടിയേറുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2012ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലാണ് താരം ന്യൂസിലന്‍ഡിനായി അരങ്ങേറിയത്. ടെസ്റ്റിലെ മികച്ച ബൗളിങും വെസ്റ്റ് ഇന്‍ഡീസിനെതിരെ തന്നെ. 39 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് മികച്ച പ്രകടനം.

ഇന്ത്യയെ വീഴ്ത്തി പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കിരീടം ന്യൂസിലന്‍ഡിനു സമ്മാനിക്കുന്നതില്‍ നിര്‍ണായകമായത് വാഗ്നറുടെ ബൗളിങായിരുന്നു. 2019- 21 സീസണിലെ കിരീടം സ്വന്തമാക്കിയാണ് കിവികള്‍ പ്രഥമ ചാമ്പ്യന്‍മാരായത്.

നീല്‍ വാഗ്നര്‍
കത്തിക്കയറി ഷെഫാലി, കാപിന്റെ മാജിക്ക് പന്തുകള്‍; യുപിയെ ഡല്‍ഹിയും വീഴ്ത്തി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com