'മോശം പെരുമാറ്റം, തെറ്റായ സംസാരം'- വിഹാരിയാണ് പ്രശ്‌നമെന്നു ക്രിക്കറ്റ് അസോസിയേഷന്‍

ഹനുമ വിഹാരിക്കെതിരെ നിരവധി പരാതികളെന്നു ആന്ധ്ര ക്രിക്കറ്റ്
ഹനുമ വിഹാരി
ഹനുമ വിഹാരിഫെയ്സ്ബുക്ക്

അമരാവതി: രഞ്ജി ട്രോഫി പോരാട്ടത്തിനിടെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമായതിനു പിന്നാലെ ഇനി ആന്ധ്രയ്ക്കായി കളിക്കില്ലെന്നു ഹനുമ വിഹാരി പ്രഖ്യാപിച്ചത് ആരാധകരെ അമ്പരപ്പിച്ചിരുന്നു. ഗുരുതര ആരോപണങ്ങളുന്നയിച്ചാണ് താന്‍ ഇനി ആന്ധ്രയ്ക്കായി കളിക്കില്ലെന്നു വിഹാരി തുറന്നടിച്ചത്. സംഭവം വിവാദമായതിനു പിന്നാലെ വിശദീകരണവുമായി ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ രംഗത്തെത്തി.

വിഹാരിയുടെ സഹ താരങ്ങളോടുള്ള മോശം പെരുമാറ്റമാണ് കാര്യങ്ങളെ ഈ നിലയ്ക്ക് എത്തിച്ചത് എന്നാണ് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ വ്യക്തമാക്കുന്നത്. ബംഗാളിനെതിരായ രഞ്ജി പോരാട്ടത്തിനു പിന്നാലെ ടീമിലെ ഒരു താരത്തെ മാത്രം നായകന്‍ പരസ്യമായി കുറ്റപ്പെടുത്തി. മറ്റ് താരങ്ങള്‍ക്ക് മുന്നില്‍ വച്ച് ഈ താരത്തോടെ വളരെ മോശമായ രീതിയില്‍ പെരുമാറി. വിഹാരിയുടെ മോശം പെരുമാറ്റം നേരിടേണ്ടി വന്ന താരം അസോസിയേഷനില്‍ പരാതി നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.

ടീമിലെ മറ്റു ചില താരങ്ങള്‍, സപ്പോര്‍ട്ട് സ്റ്റാഫുകള്‍, ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനിലെ ചില അംഗങ്ങള്‍ തുടങ്ങി പലരും താരത്തെ കുറിച്ചു പരാതി നല്‍കിയിരുന്നു. മോശം പെരുമാറ്റവും തെറ്റായ രീതിയിലുള്ള സംസാരങ്ങളുമെല്ലാം വിഹാരിയുടെ ഭാഗത്തു നിന്നു സ്ഥിരമായി ഉണ്ടാകുന്നുണ്ടെന്നും അസോസിയേഷന്‍ വ്യക്തമാക്കി. വിഷയങ്ങളെക്കുറിച്ച് അസോസിയേഷന്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആന്ധ്ര ക്രിക്കറ്റ് അസോസിയേഷനിലെ രാഷ്ട്രീയം തന്റെ നായക സ്ഥാനം നഷ്ടമാകുന്നതിന് കാരണമായെന്നു വ്യക്തമാക്കി വിഹാരി രംഗത്തെത്തിയതോടെയാണ് വിവാദങ്ങളുടെ ആരംഭം. രഞ്ജി സീസണിലെ ആദ്യ മത്സരത്തില്‍ ബംഗാളിനെതിരെ ആന്ധ്ര വിജയം നേടിയതിന് പിന്നാലെയാണ് ഹനുമാ വിഹാരി അപ്രതീക്ഷിതമായി ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ചത്. റിക്കി ഭുയി ആണ് സീസണില്‍ പിന്നീട് ആന്ധ്രയെ നയിച്ചത്. സഹ താരത്തെ ഉറക്കെ ചീത്തവിളിച്ചതാണ് തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ പുറത്താക്കാന്‍ കാരണമെന്ന് വിഹാരി പറഞ്ഞു.

ടീമിലെ പതിനേഴമനായിരുന്ന ആ താരം ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനാണ്. താന്‍ ചീത്തവിളിച്ചുവെന്ന് കളിക്കാരന്‍ അച്ഛനോട് പരാതി പറഞ്ഞു. ഇതോടെ രാഷ്ട്രീയ നേതാവിന്റെ സമ്മര്‍ദ്ദത്തിലാണ് ആന്ധ്ര ക്രിക്കറ്റ് അസോസിയേഷന്‍ തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് പുറത്താക്കിയത് എന്നാണ് വിഹാരി നേരത്തെ പറഞ്ഞത്.

ഹനുമ വിഹാരി
ന്യൂസിലന്‍ഡ് പേസര്‍ നീല്‍ വാഗ്നര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com