'ഇതിഹാസത്തിന്റെ വീടിന് മുന്നില്‍ നിന്ന് ആരാധകനായി'; ധോനിയെ കാണാന്‍ ജഡേജ, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

റാഞ്ചിയിലെ ധോനിയുടെ വീടിന്റെ മുന്നില്‍ നിന്നുള്ള ചിത്രമാണത്
രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോനിയുടെ വീടിന്റെ മുന്നില്‍
രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോനിയുടെ വീടിന്റെ മുന്നില്‍ഇന്‍സ്റ്റഗ്രാം

റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ താരം രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോനിയുടെ വീടിന്റെ മുന്നില്‍ നില്‍ക്കുന്നതിന്റെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

റാഞ്ചിയിലെ ധോനിയുടെ വീടിന്റെ മുന്നില്‍ നിന്നുള്ള ചിത്രമാണത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ഫോട്ടോ പങ്കുവച്ചത്. ''ഇതിഹാസത്തിന്റെ വീടിന് മുന്നില്‍ നിന്ന് ആരാധകനായി ഇങ്ങനെ പോസ് ചെയ്യുന്നത് രസകരമായുള്ള കാര്യമാണ്.'' ചിത്രത്തിന് താഴെ ജഡേജ കുറിച്ചു.

രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോനിയുടെ വീടിന്റെ മുന്നില്‍
മൂന്നാമത്തെ കുഞ്ഞിന്റെ അച്ഛനായി കെയ്ന്‍ വില്യംസന്‍; സന്തോഷവാര്‍ത്ത അറിയിച്ച് താരം

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റാഞ്ചി ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ വിജയിച്ച് പരമ്പര നേട്ടം സ്വന്തമാക്കിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പമാണ് ജഡേജ. കഴിഞ്ഞ സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ ചെന്നൈ സൂപ്പര്‍ കിംങ്‌സ് ക്യാപ്റ്റന്‍ എം എസ് ധോനിയും സീനിയര്‍ താരം രവീന്ദ്ര ജഡേജയും തര്‍ക്കത്തിലാണെന്നുള്ള വാര്‍ത്തകളുണ്ടായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ ജഡേജ നാല് ഓവറില്‍ 50 റണ്‍സ് വിട്ടുകൊടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com