ഇത്തവണ ഐപിഎല്‍ കളിക്കുമോ? ആ 'പന്തിനെ' ഇനി കാണാന്‍ കഴിയില്ല, പ്രതികരിച്ച് സുനില്‍ ഗാവസ്‌കര്‍

'പന്ത് ഫിറ്റ്‌നാണെങ്കില്‍ സെലക്ടര്‍മാര്‍ ഇന്ത്യന്‍ ടീമിലെ 'ഗെയിം ചേഞ്ചറെ' തെരഞ്ഞെടുക്കും'
ഋഷഭ് പന്ത്
ഋഷഭ് പന്ത് എക്‌സ്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ടീമിലേക്കുള്ള ഋഷഭ് പന്തിന്റെ തിരിച്ചുവരവില്‍ പ്രതീക്ഷ പ്രകടിപ്പിച്ച് ബാറ്റിങ് ഇതിഹാസം സുനില്‍ ഗാവസ്‌കര്‍. അധികം താമസിയാതെ പന്ത് ഇന്ത്യന്‍ ടീമില്‍ സ്ഥാനം വീണ്ടെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.

പന്ത് ഫിറ്റാണെങ്കില്‍ സെലക്ടര്‍മാര്‍ ഇന്ത്യന്‍ ടീമിലെ 'ഗെയിം ചേഞ്ചറെ' തെരഞ്ഞെടുക്കും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) പുതിയ സീസണിനായി തയാറെടുക്കുന്ന പന്ത് വാഹനാപകടത്തിന് ശേഷം വിശ്രമത്തിലായിരുന്നു.

രണ്ട് വര്‍ഷം മുമ്പ് നടന്ന ഒരു വാഹനാപകടത്തില്‍ പന്തിന് പരിക്കേറ്റിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മാര്‍ക്വീ താരം ഐപിഎലിന്റെ വരാനിരിക്കുന്ന സീസണില്‍ തിരിച്ചുവരവ് നടത്തുമെന്ന് സൂചനയുണ്ട്. ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ട മത്സരങ്ങളില്‍ താരം ഇംപാക്റ്റ് പ്ലെയര്‍ നിയമം ഉപയോഗിച്ച് ബാറ്ററായി മാത്രം കളിക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പന്തിന്റെ തിരിച്ചുവരവില്‍ പ്രതീക്ഷ പ്രകടിപ്പിച്ച ഗാവസ്‌കര്‍, താന്‍ സ്ഫോടനാത്മക ബാറ്ററിന്റെ വലിയ ആരാധകനാണെന്ന് പറഞ്ഞു. 'ഞാനും അദ്ദേഹത്തിന്റ ഒരു വലിയ ആരാധകനാണ്, എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം, പന്ത് പഴയതുപോലെ ആരോഗ്യവാനായിരിക്കണം എന്നാണ്. അദ്ദേഹത്തിന് ഇത് വളരെ ബുദ്ധിമുട്ടായിരിക്കും, ആ ബാറ്റിങ് മികവ് വീണ്ടെടുക്കാന്‍ ചിലപ്പോള്‍ കുറച്ച് സമയമെടുക്കും. പക്ഷേ അദ്ദേഹം പരിശീലനം ആരംഭിച്ചത് നന്നായി,' ഗാവസ്‌കര്‍ സ്റ്റാര്‍ സ്പോര്‍ട്സിനോട് പറഞ്ഞു.

ഋഷഭ് പന്ത്
ടി20യിലെ വേഗമേറിയ സെഞ്ച്വറി; റെക്കോര്‍ഡ് നേട്ടവുമായി നമീബിയന്‍ താരം,വീഡിയോ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഒരുപക്ഷേ അദ്ദേഹം സാധാരണയായി കാണുന്ന ഋഷഭ് പന്ത് ആയിരിക്കില്ല', 'ബാറ്റിങ്ങിലും കീപ്പിങ്ങിലും കാല്‍മുട്ട് നിര്‍ണായക പങ്ക് വഹിക്കുന്നു, തീര്‍ച്ചയായും അത് അദ്ദേഹം ആദ്യം ചെയ്‌തേക്കില്ല. ഒരുപക്ഷേ നമ്മള്‍ കണ്ടുവരുന്ന സാധാരണ ഋഷഭ് പന്ത് ആയിരിക്കില്ല അദ്ദേഹം. അദ്ദേഹത്തിന് കാലിലെ പരിക്കിനെ കുറിച്ച് ചിന്തിക്കണം. പന്ത് പൂര്‍ണ്ണ ഫിറ്റ്നസിലേക്ക് തിരിച്ചെത്തിയാല്‍, (ഡല്‍ഹി ക്യാപിറ്റല്‍സ്) ക്യാപ്റ്റന്‍സിയുടെ കടിഞ്ഞാണ്‍ അദ്ദേഹത്തിന് കൈമാറണം, നമുക്ക് പ്രതീക്ഷയോടെ കാത്തിരിക്കാം. ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com