'ഫെഡററുടെ ടെന്നീസാണ് ഇഷ്ടം, ഏറെ സ്വാധീനിച്ച വ്യക്തി'- നദാൽ

ന​ദാൽ ആയിരുന്നില്ല എങ്കിൽ താങ്കൾ ഫെഡററാകണമെന്നു ആ​ഗ്രഹിക്കുമോ?
വിട വാങ്ങൽ മത്സരശേഷം വികാരാധീനരായി ഫെഡററും നദാലും/ ട്വിറ്റർ
വിട വാങ്ങൽ മത്സരശേഷം വികാരാധീനരായി ഫെഡററും നദാലും/ ട്വിറ്റർ

മെൽബൺ: ടെന്നീസിൽ തന്നെ ആകർഷിച്ച ഏക താരം റോജർ ഫെഡററാണെന്നു നദാൽ. ജോക്കോവിചിന്റെ കളിയേക്കാൾ തനിക്കു ഫെഡററുടെ കളി കാണാനാണ് ആ​ഗ്ര​ഹമെന്നു നദാൽ പറയുന്നു. 

ന​ദാൽ ആയിരുന്നില്ല എങ്കിൽ താങ്കൾ ഫെഡററാകണമെന്നു ആ​ഗ്രഹിക്കുമോ? എന്ന ചോദ്യത്തിനു ന​ദാൽ നൽകിയ മറുപടി ഇങ്ങനെയായിരുന്നു-

'എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചിട്ടുള്ള ഏക താരം റോജർ ഫെഡററാണ്. എന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ചിട്ടുള്ള വ്യക്തിയും അദ്ദേഹമാണ്. ടെന്നീസ് കളിക്കാൻ നിരന്തരം പ്രേരിപ്പിച്ചിരുന്നതും ഫെഡററുടെ സാന്നിധ്യമാണ്.

ജോക്കോവിചിന്റെ കളി കാണുന്നതിനേക്കാൾ ആ​ഗ്രഹം ഫെഡററുടെ കളി കാണാനാണ്. ടെന്നീസ് എന്നത് വികാരമാണ്. നിങ്ങളെ അതിലേക്ക് ആകർഷിക്കാൻ അത്രമാത്രം ശക്തി അതിനുണ്ട്'- നദാൽ വ്യക്തമാക്കി.

കരിയറിന്റെ അവസാന ഘട്ടത്തിലൂടെ കടന്നു പോകുകയാണ് ഇതിഹാസ സ്പാനിഷ് ടെന്നീസ് താരം റാഫേൽ നദാൽ. ഓസ്ട്രേലിയൻ ഓപ്പൺ ​ഗ്രാൻഡ് സ്ലാം പോരാട്ടത്തിനായുള്ള ഒരുക്കത്തിലാണ് വെറ്ററൻ താരം. രണ്ട് തവണ ഇവിടെ കിരീടം നേടിയിട്ടുള്ള നദാൽ തന്റെ അവസാന ഓസ്ട്രേലിയൻ ഓപ്പണായിരിക്കും ഇത്തവണത്തേത് എന്ന സൂചനയും കഴിഞ്ഞ ദിവസം നൽകിയിരുന്നു. 

20 വർഷം നീണ്ട കരിയറിൽ നദാലിന്റെ എക്കാലത്തേയും വലിയ എതിരാളി വിഖ്യാത സ്വിസ് താരം റോജർ ഫെഡററായിരുന്നു. ആധുനിക ടെന്നീസിലെ രണ്ട് വ്യത്യസ്ത ശൈലിയിൽ കളിക്കുന്ന ഫെഡററും നദാലും തമ്മിലുള്ള ഫൈനലുകൾ ടെന്നീസ് ആരാധകരുടെ പ്രിയപ്പെട്ട പോരാട്ടങ്ങളാണ്. കളത്തിനു അകത്തും പുറത്തും ഇരുവരും തമ്മിലുള്ള ആത്മ ബന്ധവും സൗഹൃദവും ഏറെ ആഘോഷിക്കപ്പെട്ടതുമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com