പണം തരാതെ ​നിയന്ത്രിക്കില്ല, അംപയർമാരെ ​ഗ്രൗണ്ടിൽ നിന്നു പുറത്താക്കി! അമേരിക്കൻ പ്രീമിയർ ലീ​ഗിൽ വിവാദം (വീഡിയോ)

മത്സരം നിയന്ത്രിക്കുന്നതിനു സംഘാടകർ 30,000 ഡോളർ നൽകാമെന്നായിരുന്നു ധാരണ
വീഡിയോ സ്ക്രീൻ ഷോട്ട്
വീഡിയോ സ്ക്രീൻ ഷോട്ട്

ന്യൂയോർക്ക്: അമേരിക്കൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റിൽ പ്രതിഫലത്തെ ചൊല്ലി അംപയർമാരും സമഘാടകരും തമ്മിൽ തർക്കം. പണം നൽകാതെ മത്സരം നിയന്ത്രിക്കാൻ മൈതാനത്തു ഇറങ്ങില്ലെന്നു അംപയർമാർ കടുത്ത നിലപാടെടുത്തു. സംഘാടകർ പൊലീസിനെ വിളിച്ചതായും റിപ്പോർട്ടുകളുണ്ട്. 

മത്സരം നിയന്ത്രിക്കുന്നതിനു സംഘാടകർ 30,000 ഡോളർ നൽകാമെന്നായിരുന്നു ധാരണ. ഈ തുക തങ്ങൾക്കു ലഭിച്ചില്ലെന്നു അംപയർമാർ പറയുന്നു. 

എന്നാൽ നോക്കൗട്ട് മത്സരങ്ങൾക്കായി അംപയർമാർ കൂടുതൽ പണം ആവശ്യപ്പെട്ടെന്നു സംഘാടകർ പറയുന്നു. 30,000 ഡോളർ നൽകിയിട്ടും അംപയർമാർ ​ഗ്രൗണ്ടിലിറങ്ങാൻ വിസമ്മതിച്ചതായും സംഘാടകർ ആരോപിച്ചു. 

എപിഎല്ലിന്റെ ഫൈനൽ പോരാട്ടത്തിനു മുൻപായിരുന്നു വിവാദം. അംപയർമാരെ പുറത്താക്കിയതായി സംഘാടകർ വ്യക്തമാക്കി. ഫൈനലിൽ പ്രീമിയം അ​ഫ്​ഗാൻസും പ്രീമിയം ഇന്ത്യൻസും തമ്മിലായിരുന്നു മത്സരം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com