ബ്രിജ് ഭൂഷന്റെ ഗുണ്ടകള്‍ സജീവമാണ്, അമ്മയ്ക്ക് ഭീഷണി കോളുകള്‍ വരുന്നു: സാക്ഷി മാലിക്

ബ്രിജ് ഭൂഷണ്‍ പ്രതിയായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. 
സാക്ഷി മാലിക്/ ഫോട്ടോ: എഎന്‍ഐ
സാക്ഷി മാലിക്/ ഫോട്ടോ: എഎന്‍ഐ

ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ ഗുണ്ടകള്‍ സജീവമാണെന്നും തന്റെ അമ്മയ്ക്ക് നിരവധി ഭീഷണി കോളുകളാണ് വരുന്നതെന്നും ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സാക്ഷി മാലിക്. ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് സിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് സാക്ഷി മാലിക്ക് ഗുസ്തി അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. ബ്രിജ് ഭൂഷണ്‍ പ്രതിയായ ലൈംഗികാതിക്രമ കേസില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം. 

സുരക്ഷ സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും സാക്ഷി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബ്രിജ് ഭൂഷണ്‍ സ്വാധീനമുള്ളയാളാണെന്ന് ഞങ്ങള്‍ക്കറിയാമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ ജൂനിയര്‍ താരങ്ങളുടെ ഗുസ്തി കരിയര്‍ നശിപ്പിക്കുന്നുവെന്നാണ് ആരോപണം. ഞാന്‍ ഗുസ്തിയില്‍ നിന്ന് വിരമിച്ചു. എനിക്ക് കഴിയാത്തത് ജൂനിയര്‍ പെണ്‍കുട്ടികള്‍ നിറവേറ്റണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവര്‍ രാജ്യത്തിനായി വെള്ളിയും സ്വര്‍ണവും നേടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഒരു ജൂനിയറും ഞങ്ങള്‍ക്ക് വേണ്ടി കഷ്ടപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല' സാക്ഷി മാലിക് പറഞ്ഞു.

ഫെഡറേഷന്റെ പുതിയ അഡ്‌ഹോക്ക് കമ്മിറ്റിയുമായി ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നവുമില്ല. ബ്രിജ് ഭൂഷന്റെ വലംകൈയായ സഞ്ജയ് സിങ്ങുമായിട്ട് മാത്രമാണ് പ്രശ്‌നം. കഴിഞ്ഞ ഒരു വര്‍ഷമായി ഞാന്‍ മാനസികമായും ശാരീരികമായും തളര്‍ന്നിരുന്നു. ബ്രിജ് ഭൂഷന്റെ സഹായി സഞ്ജയ് സിങ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമെന്ന് കരുതിയിരുന്നില്ല. ഇനി എന്ത് ചെയ്യുമെന്ന് എനിക്കറിയില്ലെന്നും സാക്ഷി മാലിക്ക് പറഞ്ഞു.

പുരുഷ താരങ്ങളായ ബജരംഗ് പുനിയ പത്മശ്രീയും വിനേഷ് ഫോഗട്ട് അര്‍ജുന അവാര്‍ഡും ഖേല്‍ രത്‌ന പുരസ്‌കാരവും തിരിച്ചു നല്‍കിയിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് പോവാനുള്ള നീക്കം തടഞ്ഞതിനെ തുടര്‍ന്ന് പുരസ്‌കാരങ്ങള്‍ റോഡില്‍ വച്ച് മടങ്ങുകയായിരുന്നു ഇരുവരും. ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരെ നടപടിയില്ലാത്തതില്‍ പ്രതിഷേധിച്ചാണ് മെഡല്‍ തിരികെ നല്‍കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com