ദക്ഷിണാഫ്രിക്കൻ മണ്ണിൽ അ‍ഞ്ച് വിക്കറ്റുകൾ; റെക്കോർഡ് നേട്ടത്തിൽ ശ്രീനാഥിനൊപ്പം ബുമ്ര

മലയാളി താരം എസ് ശ്രീശാന്ത്, മുഹമ്മദ് ഷമി, വെങ്കടേഷ് പ്രസാദ് എന്നിവർ രണ്ട് തവണ ദക്ഷിണാഫ്രിക്കൻ മണ്ണിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്
ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

കേപ്ടൗൺ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിൽ ആറ് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യൻ ജയം അനായാസമാക്കിയ ജസ്പ്രിത് ബുമ്ര റെക്കോർഡ് നേട്ടത്തിനൊപ്പം. ദക്ഷിണാഫ്രിക്കൻ മണ്ണിൽ അഞ്ച് വിക്കറ്റുകൾ ഏറ്റവും കൂടുതൽ തവണ സ്വന്തമാക്കുന്ന ഇന്ത്യൻ ബൗളർ എന്ന നേട്ടമാണ് ബുമ്ര സ്വന്തമാക്കിയത്. ഇതിഹാസ പേസർ ജവ​ഗൽ ശ്രീനാഥിന്റെ റെക്കോർഡ‍ിനൊപ്പമാണ് ബുമ്ര എത്തിയത്. ഇരുവരും മൂന്ന് തവണ നേട്ടം സ്വന്തമാക്കി. 

മലയാളി താരം എസ് ശ്രീശാന്ത്, മുഹമ്മദ് ഷമി, വെങ്കടേഷ് പ്രസാദ് എന്നിവർ രണ്ട് തവണ ദക്ഷിണാഫ്രിക്കൻ മണ്ണിൽ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. കേപ് ടൗണിൽ രണ്ടാം ഇന്നിങ്സിൽ ട്രിസ്റ്റൻ സ്റ്റബ്സ്, ഡേവിഡ് ബെഡിങ്​ഹാം, കെയ്ൽ വരെയ്ൻ, മാർകോ ജാൻസൻ, കേശവ് മഹാരാജ്, ലുൻ​ഗി എൻ​ഗിഡി എന്നിവരുടെ വിക്കറ്റുകളാണ് ബുമ്ര വീഴ്ത്തിയത്. ആദ്യ ഇന്നിങ്സിൽ സ്റ്റബ്സ്, നന്ദ്രെ ബർ​ഗർ എന്നിവരുടെ വിക്കറ്റുകളും ബുമ്രയ്ക്കായിരുന്നു. 

സന്ദർശക ടീമുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന രണ്ടാമത്തെ താരവും ബുമ്ര തന്നെ. ബുമ്രയ്ക്ക് 18 വിക്കറ്റുകളുണ്ട്. ഇം​ഗ്ലണ്ടിന്റെ കോളിൻ ബ്ലിത്താണ് സന്ദർശക ബൗളർമാരിൽ ഇവിടെ ഏറ്റവും കൂടുതൽ വിക്കറ്റെടുത്ത താരം. ബ്ലിത്ത് 25 വിക്കറ്റുകൾ സ്വന്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com