67ല്‍ തുടരെ വീണത് 3 വിക്കറ്റുകള്‍; രണ്ടാം ഇന്നിങ്‌സില്‍ കൂപ്പുകുത്തി പാകിസ്ഥാന്‍

റണ്‍ എടുക്കും മുന്‍പ് ആദ്യ വിക്കറ്റ് നഷ്ടമായ പാകിസ്ഥാന് ഒരു റണ്‍ ചേര്‍ത്തപ്പോഴേക്കും രണ്ടാം വിക്കറ്റും നഷ്ടമായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നേരിയ ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ പാകിസ്ഥാന്‍ തകര്‍ച്ചയിലേക്ക് കൂപ്പു കുത്തി. മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ അവര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സെന്ന നിലയില്‍. നിലവില്‍ അവര്‍ക്ക് 82 റണ്‍സ് ലീഡ്. 

ഒന്നാം ഇന്നിങ്‌സില്‍ 313 റണ്‍സെടുത്ത പാകിസ്ഥാന്‍ ഓസ്‌ട്രേലിയയുടെ പോരാട്ടം 299 റണ്‍സില്‍ ഒതുക്കിയിരുന്നു. 14 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ അവര്‍ക്ക് പക്ഷേ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലാണ്. 

റണ്‍ എടുക്കും മുന്‍പ് ആദ്യ വിക്കറ്റ് നഷ്ടമായ പാകിസ്ഥാന് ഒരു റണ്‍ ചേര്‍ത്തപ്പോഴേക്കും രണ്ടാം വിക്കറ്റും നഷ്ടമായി. പിന്നീട് അവര്‍ കരയറുമെന്ന പ്രതീതി. എന്നാല്‍ 58ല്‍ മൂന്നാം വിക്കറ്റ് വീണു. പിന്നീട് തുടരെ വിക്കറ്റുകളും. നാലാം വിക്കറ്റ് 60 റണ്‍സും അഞ്ച്, ആറ്, ഏഴ് വിക്കറ്റുകളും തുടരെ 67 റണ്‍സിലും നഷ്ടമായി. 

കളി നിര്‍ത്തുമ്പോള്‍ മുഹമ്മദ് റിസ്വാന്‍ (6), അമെര്‍ ജമാല്‍ (0) എന്നിവരാണ് ക്രീസില്‍. ആദ്യ ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയ ഇരുവരുമിലാണ് ആകെയുള്ള പ്രതീക്ഷ. നാലാം ദിനമായ ഇന്ന് അവര്‍ക്ക് നിര്‍ണായകം. 

നാല് വിക്കറ്റുകള്‍ പിഴുത ജോഷ് ഹെയ്‌സല്‍വുഡാണ് പാകിസ്ഥാനെ തകര്‍ത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ട്രാവിസ് ഹെഡ്ഡ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. 

അരങ്ങേറ്റക്കാരന്‍ സയിം അയൂബ് (33), ബാബര്‍ അസം (23) എന്നിവരാണ് രണ്ടക്കം കടന്നത്. മൂന്ന് താരങ്ങള്‍ സംപൂജ്യരായി. 

നേരത്തെ മര്‍നസ് ലബുഷെയ്ന്‍ (60), മിച്ചല്‍ മാര്‍ഷ് (54) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഉസ്മാന്‍ ഖവാജ (47), അലക്‌സ് കാരി, സ്റ്റീവ് സ്മിത്ത് (38), ഡേവിഡ് വാര്‍ണര്‍ (34) എന്നിവരും തിളങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com