'ഒരു ടെസ്റ്റിന് കൂടി സമയമുണ്ടല്ലോ?; വിമാനം നഷ്ടമാകില്ല'; കളിയാക്കി കെവിന്‍ പീറ്റേഴ്‌സണ്‍

നാളെ മുതല്‍ മൂന്നാമത്ത മത്സരം തുടങ്ങാം. പരമ്പരയില്‍ തീര്‍ച്ചയായും ഫലമുണ്ടാകുമെന്നും കളിക്കാര്‍ക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്നും പീറ്റേഴ്‌സണ്‍ എക്‌സില്‍ കുറിച്ചു
കെവിന്‍ പീറ്റേഴ്‌സണ്‍
കെവിന്‍ പീറ്റേഴ്‌സണ്‍

ന്യൂഡല്‍ഹി:  ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റ് ഒന്നരദിവസത്തിനുള്ളില്‍ ഇന്ത്യ നേടിയതിന് പിന്നാലെ, ഒരു ടെസ്റ്റ് മത്സരത്തിന് കൂടി സമയമുണ്ടെന്ന് കളിയാക്കി മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍. നാളെ മുതല്‍ മൂന്നാമത്ത മത്സരം തുടങ്ങാം. പരമ്പരയില്‍ തീര്‍ച്ചയായും ഫലമുണ്ടാകുമെന്നും കളിക്കാര്‍ക്ക് ഷെഡ്യൂള്‍ ചെയ്ത വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ കഴിയുമെന്നും പീറ്റേഴ്‌സണ്‍ എക്‌സില്‍ കുറിച്ചു. ഇന്ത്യയുടെ വിജയത്തോടെ ടെസ്റ്റ് പരമ്പര സമനിലയിലായിരുന്നു 

രണ്ടാം ഇന്നിങ്‌സില്‍ ബുമ്രയുടെ തീപ്പൊരി ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നതോടെ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഓരോരുത്തരായി കൂടാരം കയറി . ആറു വിക്കറ്റ് നേട്ടവുമായി ബുമ്ര കൊടുങ്കാറ്റ് ഉയര്‍ത്തിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക 176 റണ്‍സിന് പുറത്തായി. ആദ്യ ഇന്നിംഗ്സിലെ 98 റണ്‍സ് ലീഡിന്റെ പിന്‍ബലത്തില്‍ 79 റണ്‍സ് എന്ന കുറഞ്ഞ ലക്ഷ്യമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയ്ക്ക് മുന്നില്‍ വച്ചത്.

രണ്ടാം ഇന്നിംഗ്സില്‍ 79 റണ്‍സ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ അനായാസംസ്‌കോര്‍ മറികടക്കുകയായിരുന്നു. രോഹിത് ശര്‍മ്മയും യശ്വസി ജയ്സ്വാളും മികച്ച തുടക്കമാണ് നല്‍കിയത്. ജയ്സ്വാള്‍ ആക്രമിച്ചാണ് കളിച്ചത്. പതിവില്‍ നിന്ന് വ്യത്യസ്തമായി ജയ്സ്വാളിന് പിന്തുണ നല്‍കുന്ന റോളാണ് രോഹിത് കൈകാര്യം ചെയ്തത്. 23 പന്തില്‍ 28 റണ്‍സ് നേടിയ ജയ്സ്വാള്‍ പുറത്തായതിന് പിന്നാലെ പത്തുറണ്‍സുമായി ഗില്ലും 12 റണ്‍സുമായി കോഹ്‌ലിയും മടങ്ഹി. എന്നാല്‍ രോഹിത് ഒരു വശത്ത് വിക്കറ്റ് കാത്ത് ടീമിനെ ജയത്തിലേക്ക് നയിക്കുകയായിരുന്നു.

രണ്ടാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ മാര്‍ക്രം മാത്രമാണ് ഒരു വശത്ത് പൊരുതിയത്. മറുവശത്ത് വിക്കറ്റുകള്‍ തുടര്‍ച്ചയായി വീഴുന്നതാണ് കണ്ടത്.103 പന്തില്‍ 106 റണ്‍സ് നേടിയ മാര്‍ക്രം ഏകദിന ശൈലിയിലാണ് ബാറ്റ് വീശിയത്. ആദ്യ ഇന്നിംഗ്‌സില്‍ സിറാജ് ആണ് കൊടുങ്കാറ്റ് ആയതെങ്കില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബുമ്രയുടെ പന്തുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാതെ മുന്‍നിര താരങ്ങള്‍ കീഴടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com